കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; പിഴ വര്‍ധിപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്

By Web TeamFirst Published Apr 25, 2021, 3:37 PM IST
Highlights

വാണിജ്യ സമുച്ചയങ്ങള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ 3000 ഒമാനി റിയാല്‍ പിഴ ഈടാക്കുകയും ഒരു മാസം സ്ഥാപനം അടച്ചിടുകയും ചെയ്യും.

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൊവിഡ് പ്രോട്ടോക്കോള്‍ നിയമലംഘകര്‍ക്കെതിരെ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി റോയല്‍ ഒമാന്‍ പൊലീസ്. നടപടികളുടെ ഭാഗമായി പുതുക്കിയ പിഴകളുടെ വിവരങ്ങള്‍ പൊലീസ് ലഫ്റ്റനന്റ് ജനറല്‍ കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ഹസ്സന്‍ ബിന്‍ മൊഹ്‌സിന്‍ അല്‍ ഷുറൈക്കി പുറത്തിറക്കി.
 

1 ) വാണിജ്യ സമുച്ചയങ്ങള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ 3000 ഒമാനി റിയാല്‍ പിഴ ഈടാക്കുകയും ഒരു മാസം സ്ഥാപനം അടച്ചിടുകയും ചെയ്യും. 

2 ) ക്വാറന്‍റീന്‍ വ്യവസ്ഥകള്‍ പാലിക്കാത്തവര്‍ക്കും ആവശ്യമുള്ള കൊവിഡ് പരിശോധനകള്‍ ഉപേക്ഷിക്കുന്നവര്‍ക്കും 300 ഒമാനി റിയാല്‍ ആയിരിക്കും പിഴ.

3 ) ട്രാക്കിംഗ് ബ്രേസ്ലെറ്റ് ധരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവര്‍ക്കും ട്രാക്കിംഗ് ബ്രേസ്ലെറ്റ് സ്വയം നീക്കം ചെയ്യുന്നവര്‍ക്കും താരാസൂദ്   ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും 300 ഒമാനി റിയാല്‍ പിഴ ചുമത്തും.

click me!