
റിയാദ്: ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ച വെള്ളം ദേഹത്തൊഴിച്ച് കൊലപ്പെടുത്തുകയും ചെയ്ത ഭര്‍ത്താവ് സൗദി അറേബ്യയില്‍ അറസ്റ്റില്‍. മക്കയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ വംശജനാണ് അറസ്റ്റിലായത്.
ആഫ്രിക്കന്‍ സ്വദേശിയായ ഒരു സ്ത്രീയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിലെത്തിച്ചതായി സ്ഥലത്തെ ഒരു സര്‍ക്കാര്‍ ആശുപത്രി പൊലീസിനെ അറിയിച്ചിരുന്നു. സ്ത്രീയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഉണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പൊലീസിനോട് വ്യക്തമാക്കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ ഭര്‍ത്താവ് പിടിയിലായത്. അല്‍ തായിഫ് ഗവര്‍ണറേറ്റിലെ വീട്ടില്‍ വെച്ച് പ്രതി ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ത്രീയുടെ ജീവന്‍ രക്ഷിക്കാനായില്ല. മക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തുടര്‍ നിയമനടപടികള്‍ പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam