
ദുബായ്: അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ദുബായ് വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ കണക്ക് അനുസരിച്ച് പ്രതിമാസം ശരാശരി 7.4 മില്യന്‍ യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തെ ആശ്രയിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആകെ 52,770,675 ബാഗേജുകളാണ് ദുബായ് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. 2016ല്‍ 50,271,040 ബാഗേജുകളായിരുന്നതില്‍ ഒറ്റ വര്‍ഷം കൊണ്ട് അഞ്ച് ശതമാനം വര്‍ദ്ധനവാണുണ്ടായത്. ഇത്ര തിരക്കേറിയ ഒരു വിമാനത്താവളത്തില്‍ നിങ്ങളുടെ ബാഗേജുകള്‍ വളരെ കൃത്യമായി കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? ദുബായ് വിമാനത്താവളത്തിലെ മൂന്നാമത്തെ ടെര്‍മിനലില്‍ സജ്ജീകരിച്ചിരിക്കുന്ന ബാഗേജ് ഹാന്റ്‍ലിങ് സംവിധാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇത് വിവരിക്കും.
മണിക്കൂറില്‍ 15,000 ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ സംവിധാനം ലോകത്തിലെത്തന്നെ ഇത്തരത്തില്‍ ഏറ്റവും മികച്ചതാണ്. വളഞ്ഞും പുളഞ്ഞും പല നിലകളിലായിഏകദേശം 140 കിലോമീറ്ററോളം നീളമുണ്ട് ഇതിന്. അതായത് ദുബായ് മുതല്‍ അബുദാബി വരെ സഞ്ചരിക്കാനുള്ള ദൂരം. ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ മാത്രം ഒരു ദിവസം 1,10,000 ബാഗേജുകള്‍ കൈകാര്യം ചെയ്യുന്നുവെന്നാണ് ബാഗേജ് ഓപ്പറേഷന്‍സ് ഹെഡ് ജോണ്‍ ഡേയ്റ്റ് പറയുന്നത്. തിരക്കേറിയ അഞ്ച് മണിക്കൂറുകളില്‍ മാത്രം 45,000 ബാഗേജുകളെത്തും. ഒരു മണിക്കൂറില്‍ 13,000 ബാഗുകളാണ് ഇങ്ങനെ കൈകാര്യം ചെയ്യേണ്ടി വരുന്നത്.
വീഡിയോ കാണാം
കടപ്പാട് : khaleej times
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam