പ്രവാസികളുടെ സൗജന്യ ക്വാറന്റൈന്‍; ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

By Web TeamFirst Published Jun 1, 2020, 2:24 PM IST
Highlights

ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: വിദേശരാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് സൗജന്യ ക്വാറന്‍റൈന്‍ നല്‍കണമെന്ന ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പ്രവാസികള്‍ പണം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടികാട്ടികാട്ടിയാണ് ഹൈക്കോടതി നടപടി.

പ്രവാസികളുടെ ക്വാറന്‍റൈന്‍ സൗകര്യത്തിന് പണം ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന്  യോഗം ചേരുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറയിച്ചു. അങ്ങനെയെങ്കില്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സിന് സൗജന്യ ഭക്ഷവും താമസവും നല്‍കാനുള്ള സുപ്രീം കോടതി വിധികൂടി സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. കെഎംസിസി പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍, പത്തനംതിട്ട സ്വദേശി റജി താഴ്മണ്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഭാവിയില്‍ പണം ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസ്സം നില്‍ക്കുന്നെന്ന് കുഞ്ഞാലിക്കുട്ടി

 

 

click me!