തിരുവനന്തപുരം: ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരളം തടസ്സം നില്‍ക്കുന്നെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. സൗദി അറേബ്യയില്‍ നിന്നടക്കമുള്ള പ്രവാസി വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ പ്രവാസികള്‍ക്ക്  വേണ്ട ക്വാറന്‍റൈന്‍ സൗകര്യം ഒരുക്കാതെ വിമാനം ഇറങ്ങുന്നതിന് കേരളം തടസം നില്‍ക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നത് മലയാളികളാണെന്ന കാര്യം സംസ്ഥാനം മറക്കരുതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് എമിറേറ്റ്സ്

കൊവിഡ് 19: സൗദിയിലെ ഇന്ത്യൻ സ്കൂളുകൾ ജൂൺ 21 വരെ തുറക്കില്ല