​ഗൾഫിൽ മാർച്ച് 9 മുതൽ 19 വരെ നടത്താനിരുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി; എസ്എസ്എൽസി പരീക്ഷയും മാറ്റി

Published : Mar 07, 2026, 12:04 AM IST
examination

Synopsis

19 ന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ബാക്കിയുള്ള പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ദുബായ്: ഗള്‍ഫ് മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഈ മാസം 9 മുതൽ 19 നടത്താനിരുന്ന ഹയര്‍ സെക്കന്‍ററി പരീക്ഷകൾ മാറ്റിവെച്ചു. നേരത്തെ 5,6,7 തീയതികളിലെ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. സ്ഥിഗതികളിൽ മാറ്റം ഇല്ലാത്തതു കൊണ്ടാണ് മറ്റു പരീക്ഷകളും മാറ്റേണ്ടി വന്നത്. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. 19 ന് ശേഷം സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ ബാക്കിയുള്ള പരീക്ഷകൾ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മേഖലയിലെ എസ് എസ് എല്‍സി പരീക്ഷകളും നേരത്തെ മാറ്റിവെച്ചിരുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ തൊഴിലാളികളുടെ ഹെൽത്ത് ഇൻഷുറൻസ് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ തൊഴിലുടമകൾക്ക് 40 ലക്ഷം റിയാൽ പിഴ
കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; കടുത്ത ഭാഷയിൽ അപലപിച്ച് യുഎഇ, ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം