ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻഒസി നൽകുന്നത് താൽക്കാലികമായി നിർത്തി കുവൈത്ത്

By Web TeamFirst Published Aug 14, 2020, 12:04 AM IST
Highlights

എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം

കുവൈത്ത് സിറ്റി: ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻഒസി നൽകുന്നത് കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. 

സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സും, പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമാണ് ഇന്ത്യൻ എഞ്ചിനീയർമാർക്ക് എൻഒസി നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചത്. മാനദണ്ഡങ്ങൾ പാലിക്കാത്ത സർട്ടിഫിക്കറ്റുകൾ സൊസൈറ്റി നിരസിച്ചതിനുശേഷവും ചില ഇന്ത്യക്കാർ എഞ്ചിനീയർ പദവി നേടിയിട്ടുണ്ടെന്ന് കുവൈത്ത് കണ്ടെത്തി. ഇതിനെ തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ സർക്കാർ ഏജൻസികളുടെ വ്യാജ മുദ്രകൾ ഉപയോഗിക്കുന്ന സംഘങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയെന്ന് പ്രാദേശീക പത്രം റിപ്പോർട്ട് ചെയ്തു. 

കൂടാതെ വർക്ക് പെർമിറ്റ് പുതുക്കുന്നതിന് കമ്പനികൾക്ക് സമർപ്പിക്കുന്നതിനായി വ്യാജ സർട്ടിഫിക്കറ്റുകൾ നൽകുന്നതായി വ്യക്തമായി. നിബന്ധനകൾ പാലിക്കാത്തതിനാൽ 3,000 ഇന്ത്യക്കാരുടെ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കാൻ കെഎസ്ഇ വിസമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യാജരേഖ ചമച്ചതിന് ഏഴ് ഇന്ത്യക്കാരെ പബ്ലിക് പ്രോസിക്യൂഷനും കുവൈത്ത് എഞ്ചിനീയറിംഗ് സൊസൈറ്റി കൈമാറിയിട്ടുണ്ട്.

പക്ഷാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ദുബായിലേക്ക് മടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിര്‍ദ്ദേശം അറിയിച്ച് വിമാന അധികൃതര്‍

click me!