
കുവൈത്ത് സിറ്റി: വിസ കച്ചവടം തടയാൻ നടപടികള്‍ ശക്തമാക്കി കുവൈത്ത്. ഇതിൻറെ ഭാഗമായി കരട് താമസ നിയമത്തിന് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. വിസക്കച്ചവടക്കാർച്ച് 5000 മുതൽ 10000 ദീനാർ വരെ പിഴയും മൂന്ന് വർഷം തടവുശിക്ഷയുമാണ് കരട് നിയമത്തിലുള്ളത്. സ്‌പോൺസർ മാറി ജോലിചെയ്യുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. പണം വാങ്ങി വിദേശികളെ കുവൈത്തിലേക്ക് കൊണ്ടുവരികയും ഇഖാമ പുതുക്കാനും തൊഴിൽ സ്റ്റാറ്റസ് അനധികൃതായി മാറ്റാനും സഹായിക്കുന്നവർക്കും ഈ ശിക്ഷ ലഭിക്കും.
അനധികൃതമായി കൊണ്ടുവരുന്ന ഓരോ തൊഴിലാളിക്കും പ്രത്യേകം പിഴ നൽകേണ്ടിവരും. കരടുനിയമം പ്രാബല്യത്തിലായാൽ രാജ്യത്തെ വിസക്കച്ചടത്തിന് തടയിടാൻ കഴിയുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ ജനസംഖ്യാ അസന്തുലനത്തിന് വിസ കച്ചവടമാണ് കാരണമെന്നാണ് മന്ത്രിസഭയുടെയും പാർലമെൻറിൻറെയും വിലയിരുത്തൽ. അതേസമയം സ്‌പോൺസർ മാറി ജോലി ചെയ്യുന്നവർക്കും കനത്ത ശിക്ഷ ലഭിക്കും. ഇത് വിദേശികൾക്ക് തിരിച്ചടിയാണ്. ആയിരക്കണക്കിന് വിദേശികൾ നിലവിലെ സ്‌പോൺസർമാരിൽ നിന്നും മാറി ജോലി ചെയ്യുന്നുണ്ട്.
ദുബായിലേക്ക് മടങ്ങാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിര്‍ദ്ദേശം അറിയിച്ച് വിമാന അധികൃതര്‍
പ്രവാസികള്‍ക്ക് തിരിച്ചടിയായി സൗദിയില്‍ വ്യാപാര മേഖലകളില്‍ 70 ശതമാനം സ്വദേശിവല്‍ക്കരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam