യുഎഇയിലെ സ്വകാര്യ മേഖലയിലും ഹിജ്റ വര്‍ഷാരംഭ അവധി പ്രഖ്യാപിച്ചു

Published : Sep 05, 2018, 04:45 PM ISTUpdated : Sep 10, 2018, 04:09 AM IST
യുഎഇയിലെ സ്വകാര്യ മേഖലയിലും ഹിജ്റ വര്‍ഷാരംഭ അവധി പ്രഖ്യാപിച്ചു

Synopsis

യുഎഇയിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 13ന് അവധി നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷപ്പിറവി (1440 മുഹറം 1) മാസപ്പിറവി ദൃശ്യമാവുന്നതനുസരിച്ച് രാജ്യത്ത് ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും. 

അബുദാബി: യുഎഇയില്‍ ഹിജ്റ വര്‍ഷാരംഭം അനുബന്ധിച്ചുള്ള അവധി ദിനം സെപ്തംബര്‍ 13ന് ആയിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും അതേ ദിവസം തന്നെയായിരിക്കും അവധിയെന്നാണ് മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചത്.

യുഎഇയിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ 13ന് അവധി നല്‍കുമെന്ന് തിങ്കളാഴ്ച തന്നെ യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചിരുന്നു. മന്ത്രിസഭയുടെ നിര്‍ദ്ദേശം പരിഗണിച്ചാണ് സ്വകാര്യ മേഖലയ്ക്കും അന്ന് തന്നെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലെ പൊതു അവധിക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സെപ്തംബര്‍ 16 ഞായറാഴ്ച മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ഇസ്ലാമിക് കലണ്ടര്‍ അനുസരിച്ചുള്ള പുതുവര്‍ഷപ്പിറവി (1440 മുഹറം 1) മാസപ്പിറവി ദൃശ്യമാവുന്നതനുസരിച്ച് രാജ്യത്ത് ഔദ്ദ്യോഗികമായി പ്രഖ്യാപിക്കും. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍,  യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ എമിറേറ്റ് ഭരണാധികാരികള്‍, യുഎഇയിലെ ജനങ്ങള്‍, മറ്റ് അറബ് രാജ്യങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ക്യാബിനറ്റ് ആശംസകള്‍ നേര്‍ന്നു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ കബ്‌ദിൽ സംയുക്ത സുരക്ഷാ പരിശോധന, കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി, മയക്കുമരുന്നും മദ്യവും പിടിച്ചെടുത്തു
പുതുവർഷം കളറാക്കാൻ ഒരുങ്ങി ദുബൈ, കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ, 40 കേന്ദ്രങ്ങൾ, 48 വെടിക്കെട്ടുകൾ