ഹമദ് ഹെല്‍ത്ത് കാര്‍ഡ് ഓണ്‍ലൈന്‍ വഴി പുതുക്കണമെന്ന് അധികൃതര്‍

By Web TeamFirst Published Aug 17, 2020, 10:19 PM IST
Highlights

പേയ്‌മെന്റ് ഡീറ്റെയില്‍സ് പേജില്‍ പണമടയ്ക്കണം. ഹെല്‍ത്ത് കാര്‍ഡ് പുതുക്കാനുള്ള അപേക്ഷയുടെ സ്വഭാവമനുസരിച്ച് അനുസരിച്ച് വിവിധ തുകയാണ് നല്‍കേണ്ടത്. 

ദോഹ: പൗരന്മാരും താമസക്കാരും ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍. കേന്ദ്രങ്ങളില്‍ നേരിട്ടെത്തുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണിത്. എല്ലാ സമയത്തും ഹെല്‍ത്ത് കാര്‍ഡുകള്‍ പുതുക്കുന്നതിനുള്ള സേവനം ലഭ്യാമണ്.

ഇതിനായി ആവശ്യമായ വിവരങ്ങള്‍ നല്‍കി ഓണ്‍ലൈന്‍ ഫോറം പൂരിപ്പിക്കണം. ഖത്തര്‍ ഐഡി നമ്പര്‍ നല്‍കണം. കാര്‍ഡ് ഇന്‍ഫര്‍മേഷന്‍ പേജ് സന്ദര്‍ശിച്ച് RENEW ബട്ടണ്‍ അമര്‍ത്തുക. NEXT ക്ലിക്ക് ചെയ്ത ശേഷം എത്ര വവര്‍ഷത്തേക്കാണ് കാര്‍ഡ് പുതുക്കുന്നതെന്ന വിവരം നല്‍കുക. പിന്നീട് ആപ്ലിക്കേഷന്‍ ഫോറം പേജില്‍ ഫോണ്‍ നമ്പര്‍, പണമടയ്ക്കുന്നതിന് ഇ മെയില്‍ എന്നിവ നല്‍കുക. എസ്എംഎസ് ലഭിക്കാന്‍ മൊബൈല്‍ നമ്പര്‍ നല്‍കണം. പേയ്‌മെന്റ് ഡീറ്റെയില്‍സ് പേജില്‍ പണമടയ്ക്കണം.

ഹെല്‍ത്ത് കാര്‍ഡ് പുതുക്കാനുള്ള അപേക്ഷയുടെ സ്വഭാവമനുസരിച്ച് അനുസരിച്ച് വിവിധ തുകയാണ് നല്‍കേണ്ടത്. ഖത്തര്‍ പൗരന്‍മാര്‍ക്ക് 50 റിയാല്‍, ജിസിസി പൗരന്മാര്‍ക്ക് 50 റിയാല്‍, താമസക്കാര്‍ക്ക് 100 റിയാല്‍, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 50 റിയാല്‍ എന്നിങ്ങനെയാണ് പണമടയ്‌ക്കേണ്ടത്. 

രണ്ടാം ഘട്ടത്തില്‍ പുറത്താക്കേണ്ട പ്രവാസികളുടെ പട്ടിക തയ്യാറാക്കി കുവൈത്ത് പബ്ലിക് വര്‍ക്സ് മന്ത്രാലയം
 

click me!