കനത്ത മഴ; പൊതു, സ്വകാര്യ സ്കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

By Web TeamFirst Published Mar 6, 2024, 10:58 AM IST
Highlights

കനത്ത മഴയെത്തുടർന്നാണ്  മന്ത്രാലയത്തിന്റെ ഈ തീരുമാനം. 

മസ്കറ്റ്: അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഒമാനിലെ നാല് ഗവർണറേറ്റുകളിലെ സ്‌കൂളുകൾക്ക് ഇന്ന് (മാർച്ച് ആറിന്) അവധി പ്രഖ്യാപിച്ചു. കനത്ത മഴയെത്തുടർന്നാണ്  മന്ത്രാലയത്തിന്റെ ഈ തീരുമാനം. 

അൽ-ദാഹിറ, അൽ-ദാഖിലിയ, തെക്കൻ അൽ-ഷർഖിയ, വടക്കൻ അൽ-ഷർഖിയ എന്നീ നാല് ഗവർണറേറ്റുകളിലെ എല്ലാ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്കുമാണ് മാർച്ച് 6 ബുധനാഴ്ച വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചത്. 

Read Also -  'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

അതേസമയം ഒമാനിൽ അസ്ഥിരമായ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് സിവിൽ ഏവിയേഷൻ സമിതിയുടെ അറിയിപ്പ്. ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് അതോറിറ്റി അറിയിച്ചു. 

ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ഒമാനിലെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും അറിയിപ്പുണ്ട്. മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് വാദികളില്‍ ഇറങ്ങരുതെന്നും കപ്പല്‍ യാത്രക്കാര്‍ ദൂരക്കാഴ്ചയും കടലിന്‍റെ സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കണമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!