അധ്യാപക ദമ്പതികളുടെ മരണം; ജിദ്ദ ഇന്ത്യന്‍ സ്കൂളിന് അവധി

Published : Mar 01, 2020, 11:27 AM IST
അധ്യാപക ദമ്പതികളുടെ മരണം; ജിദ്ദ ഇന്ത്യന്‍ സ്കൂളിന് അവധി

Synopsis

കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ ഇംഗീഷ് അധ്യാപിക അധ്യാപിക ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാര്‍ (49) തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഖമറുല്‍ ഹസന്‍ ശനിയാഴ്ചയാണ് മരിച്ചത്. 

ജിദ്ദ: വാഹനാപകടത്തില്‍ മരിച്ച അധ്യാപക ദമ്പതികളോടുള്ള ആദര സൂചകമായി ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന് ഞായറാഴ്ച അവധി നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ അപകടത്തില്‍ ഇംഗീഷ് അധ്യാപിക അധ്യാപിക ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാര്‍ (49) തല്‍ക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ഖമറുല്‍ ഹസന്‍ ശനിയാഴ്ചയാണ് മരിച്ചത്. സ്കൂളിലെ കായിക അധ്യാപകനായിരുന്നു ഖമറുല്‍ ഹസന്‍.  ഇരുവരും സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടമുണ്ടായത്. ഞായറാഴ്ച നടക്കേണ്ടിയിരുന്ന എല്‍.കെ.ജി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വാര്‍ഷിക പരീക്ഷ മറ്റൊരു ദിവസത്തേക്ക് മാറ്റിയിട്ടുണ്ട്. തീയ്യതി പിന്നീട് അറിയിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ