
അനാഥത്വത്തിന്റെയും ദത്തെടുക്കലിന്റെയും ആശയ തലങ്ങള്‍ സമൂഹത്തില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാക്കുകയാണ് മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഫര്‍ണിച്ചര്‍ ആന്റ് ഫര്‍ണിഷിങ് റീട്ടെയില്‍ ബ്രാന്‍ഡായ ഹോം സെന്റര്‍. മദ്ധ്യപൂര്‍വ ദേശത്തെ ബ്രാന്‍ഡുകള്‍ അത്രയൊന്നും സംസാരിച്ചിട്ടില്ലാത്ത ഈ വിഷയത്തെ ആധാരമാക്കി 'Falling in Love' എന്ന തലക്കെട്ടില്‍ ഒരു ഹ്രസ്വ ചിത്രം യുട്യൂബിലൂടെ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
എല്ലാ വീടുകള്‍ക്കും പറയാന്‍ അതിന്റേതായ ഒരു കഥയുണ്ടാകുമെന്നതാണ് ഹോം സെന്ററിന്റെ സന്ദേശം. ഇത് പ്രായോഗിക തലത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് ചിന്തോദ്ദീപകമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ഹോം സെന്റര്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഭര്‍ത്താവില്ലാതെ ഒറ്റയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന അറബ് അമ്മമാരെ തിരിച്ചറിയാനും അവരുടെ ജീവിതങ്ങള്‍ ആഘോഷിക്കാനും വേണ്ടി തയ്യാറാക്കിയ 'എ ഡാഡ്സ് ജോബ്' എന്ന ക്യാമ്പയിന്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും നിരവധി പുരസ്‍കാരങ്ങള്‍ നേടുകയും ചെയ്‍തിരുന്നു.
മാര്‍ക്കറ്റിങ് ഏജന്‍സിയായ പബ്ലിസിസ് ഗ്രൂപ്പുമായും ലിയോ ബെര്‍ണെറ്റ് മിഡില്‍ ഈസ്റ്റുമായും കൈകോര്‍ത്തുകൊണ്ട് തയ്യാറാക്കിയ "ദ ഹോംകമിങ്" എന്ന പുതിയ ക്യാമ്പയിനിലൂടെ മദ്ധ്യപൂര്‍വ ദേശത്ത് അധികം സംസാരിക്കപ്പെട്ടിട്ടില്ലാത്ത ഒരു വിഷയം ചര്‍ച്ചയാക്കുകയും അതിന് കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കുകയുമാണ് ഹോം സെന്റര്‍ ഈ വര്‍ഷം ചെയ്യുന്നത്. ബ്രാന്‍ഡിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ പ്രസിദ്ധീകരിച്ച 'Falling in Love" എന്ന ഹ്രസ്വ ചിത്രത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
വീഡിയോ കാണാം...
മിഡില്‍ ഈസ്റ്റില്‍ അനാഥകളായി വളരുന്ന കുട്ടികള്‍ക്ക് സ്‍നേഹം പകരാനൊരു വീടും കരുതല്‍ നല്‍കാന്‍ ഒരും കുടുംബവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്ക് വെളിച്ചം വീശുന്ന ആദ്യ ബ്രാന്‍ഡായി മാറുകയാണ് ഹോം സെന്റര്‍.
ഈ വര്‍ഷം നവംബറില്‍ ലോക ദത്തെടുക്കല്‍ ദിനത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി പ്രമുഖ സൈക്കോളജിസ്റ്റില്‍ നിന്നും നിയമ ഉപദേശകരില്‍ നിന്നും ദത്തെടുക്കലിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളും ബോധവത്കരണവും നല്‍കിവരുന്നു. ദത്തെടുക്കലിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭ്യമാക്കുന്ന മേഖലയിലെ വിവിധ സംഘടനകളുമായി ബന്ധപ്പെടാനുള്ള ലിങ്കുകളും ഈ പ്ലാറ്റ്ഫോമിലുണ്ട്. ദത്തെടുക്കല്‍ നടപടികളുടെ ഭാഗമായി മാറിയ താരങ്ങളും മറ്റ് ടി.വി പരിപാടികളുമൊക്കെ ഇതിന്റെ ഭാഗമായി മാറും. കുടുംബമോ വീടോ ഇല്ലാത്ത കുട്ടികളുടെ കഥ പറയുന്ന ഒരു ആര്‍ട്ട് എക്സിബിഷനും സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് https://thehomecoming.me സന്ദര്‍ശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ