'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്'

Published : Feb 01, 2023, 11:03 PM IST
'ബില്ലടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവയ്ക്കരുത്'

Synopsis

ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല.

റിയാദ്: ചികിത്സാബില്ല് അടക്കാത്ത കാരണത്താൽ ആശുപത്രികൾ രോഗികളെയോ മൃതദേഹങ്ങളോ തടഞ്ഞുവെക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം. തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെ തടഞ്ഞുവയ്ക്കാൻ ആശുപത്രികൾക്ക് അവകാശമില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 

ഈ തീരുമാനം ആശുപത്രികൾ ലംഘിച്ചാൽ 937 എന്ന നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണ്. മൃതദേഹങ്ങൾ വിട്ടുകൊടുക്കൽ അല്ലെങ്കിൽ രോഗികളുടെയോ നവജാതശിശുക്കളുടെയോ വിടുതൽ എന്നിവ വ്യക്തിയുടെയോ, അയാളുടെ രക്ഷിതാവിന്‍റെയോ, മരണപ്പെട്ടയാളുടെ ബന്ധുക്കളുടെയോ അവകാശമാണ്. അതിന് ആശുപത്രി ബില്ല് തടസ്സമാകാൻ പാടില്ല. ഇക്കാര്യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്കായുള്ള നിയമാവലിയിലെ ആർട്ടിക്കിൾ 30ൽ പറയുന്നുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.

ചികിത്സാബില്ല് കുടിശ്ശികയ്ക്ക് പകരമായി സാമ്പത്തിക ബോണ്ടുകളിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതും കുറ്റകരമാണ്. ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ പരിശോധനകൾ തുടരും. ലംഘനങ്ങൾ കണ്ടെത്തിയാൽ അത്തരം സ്ഥാപനങ്ങളെ സമിതിക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ബില്ല് കുടിശ്ശിക പിരിച്ചെടുക്കാൻ നിയമാനുസൃത നടപടികൾ സ്വീകരിക്കാൻ ആരോഗ്യസ്ഥാപനങ്ങൾക്ക് അനുമതിയുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.

സൗദിയില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദിലെ അല്‍-ഈമാൻ ആശുപത്രിയില്‍ വച്ച് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മണക്കാട് മലയംവിളാകം കമലേശ്വരം സ്വദേശി ദേവീകൃപ തോട്ടംവീട്ടില്‍ സുരേന്ദ്രൻ ചെട്ടിയാരുടെ (58) മൃതദേഹമാണ് നാട്ടിലേക്കെത്തിച്ചത്. മൃതദേഹം ബന്ധുക്കള്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങി, നാട്ടിലെത്തിച്ച ശേഷം സംസ്കാരം നടത്തി 

ദക്ഷിണ സൗദിയിലെ ഖമീസില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം തിരൂര്‍ പറവണ്ണ സ്വദേശി മുസ്തഫ (52)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള യാത്രക്കിടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം സംഭവിച്ചത്. ഹെര്‍ഫി കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായി ഒമ്പത് വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ. 

Also Read:- വാഹനാപകടത്തിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്‍തു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം