
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ ഒരു വീട്ടുജോലിക്കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം ഫോറൻസിക് മെഡിസിൻ വകുപ്പിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഫർവാനിയ ഇൻവെസ്റ്റിഗേഷൻസ് വകുപ്പ്.
സുരക്ഷാ ഉറവിടങ്ങൾ വ്യക്തമാക്കുന്നതനുസരിച്ച്, അമ്പതുകളുടെ പ്രായമുള്ള ഒരു കുവൈത്തി പൗരൻ, തന്റെ വീട്ടുജോലിക്കാരിയെ കാണാനാകാതെ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വീട്ടുജോലിക്കാരിയുടെ മുറിയിൽ നിന്ന് ഫോൺ മുഴങ്ങുന്നത് കേട്ടെങ്കിലും, ആരും പ്രതികരിക്കാതിരുന്നതിനാൽ അകത്ത് പ്രവേശിച്ചപ്പോൾ കഴുത്തിൽ കയർ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് വീട്ടുജോലിക്കാരിയെ അദ്ദേഹം കണ്ടെത്തിയത്.
സംഭവത്തെക്കുറിച്ച് വിവരം നൽകിയ കുവൈറ്റി പൗരൻ, ജീവനൊടുക്കാനുള്ള ലക്ഷണങ്ങളൊന്നും മുമ്പ് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കി. അധികൃതർ കേസിനെ ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam