
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ദഹ്‌റാൻ മാളിൽ 2022ൽ ഉണ്ടായ അഗ്നിബാധയുടെ നഷ്ടപരിഹാരമായി രണ്ടര കോടി റിയാൽ അനുവദിച്ചു. അറേബ്യൻ ഷീൽഡ് കോഓപ്പറേറ്റീവ് ഇൻഷുറൻസ് കമ്പനിയുമായി ഈ തുകക്കുള്ള അന്തിമ ഒത്തുതീർപ്പ് കരാർ നേടിയതായി മാൾ അധികൃതർ അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ സ്ഥിതിചെയ്യുന്ന ദഹ്‌റാൻ മാളിൽ 2022 മേയ് 13നു രാവിലെ ഭാഗിക തീപിടിത്തം സംഭവിച്ചു. സിവിൽ ഡിഫൻസ് സംഘങ്ങൾക്ക് തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞുവെങ്കിലും മാളിന്റെ ചില ഭാഗങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിരുന്നില്ല. ഈ ഒത്തുതീർപ്പ് കമ്പനിയുടെ സാമ്പത്തിക നിലയിൽ പ്രധാനമായ തിരിച്ചടിയുണ്ടാക്കില്ല എന്ന് അറേബ്യൻ ഷീൽഡ് വ്യക്തമാക്കിയിരുന്നു.
ലോകത്തെയും രാജ്യത്തിന്റെയും മുൻനിര റീ-ഇൻഷുറൻസ് പങ്കാളികളുമായുള്ള ശക്തമായ ബന്ധം അന്തിമ കരാർ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നും അവർ കൂട്ടിച്ചേർത്തു. കൂടാതെ, ഈ ഒത്തുതീർപ്പ് എല്ലാ പങ്കാളികൾക്കും ഗുണകരമായൊരു പരിഹാരമാണെന്നും 2022 മുതൽ നീണ്ടുനിന്ന പ്രസിദ്ധമായ ഒരു കേസിന്റെ അന്തിമമായ സമാപ്തിയാണിതെന്നും കമ്പനി വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam