
റിയാദ്: ദക്ഷിണ സൗദിയിലെ ടൂറിസം കേന്ദ്രം കൂടിയായ അബഹയിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ യമനിലെ ഹൂതികൾ ഭീകരാക്രമണം നടത്തി. വിമാനത്താവളത്തില്‍ നിർത്തിയിട്ടിരുന്ന ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. വളരെ വേഗം തീയണക്കാൻ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവായി. ബുധനാഴ്ചയായിരുന്നു സംഭവം. ആളപായമില്ല. വിമാനത്തിന് ചെറിയ കേടുപാടുണ്ടായി. അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും അപലപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam