സൗദിയില്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണം

By Web TeamFirst Published Aug 29, 2019, 11:46 AM IST
Highlights

ബുധനാഴ്ച രാത്രി 11.35നായിരുന്നു ആക്രമണമുണ്ടായതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. 

റിയാദ്: സൗദിയിലെ അബ്‍ഹ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ ഭീകരാക്രമണം നടത്തി. ഇറാന്റെ പിന്തുണയോടെ ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ വിമാനത്താവളത്തില്‍ പതിച്ചതായി അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ ആളപായമില്ലെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ബുധനാഴ്ച രാത്രി 11.35നായിരുന്നു ആക്രമണമുണ്ടായതെന്ന് അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. അധികൃതര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് ഹൂതികള്‍ നിരന്തരം നടത്തുന്ന ആക്രമണങ്ങള്‍, ഇറാന്റെ ഇടപെടുകള്‍ തെളിയിക്കുന്നവയാണെന്ന് സഖ്യസേന ആരോപിച്ചു. കഴിഞ്ഞ ദിവസം ഹൂതികള്‍ പദ്ധതിയിട്ടിരുന്ന ഡ്രോണ്‍ ആക്രമണശ്രമം സൗദി സേന വിഫലമാക്കിയിരുന്നു. ഈയാഴ്ച തന്നെ യെമനില്‍ നിന്ന് ഹൂതികള്‍ തൊടുത്തുവിട്ട ആറോളം ബാലിസ്റ്റിക് മിസൈലുകള്‍ സൗദിയുടെ വ്യോമ പ്രതിരോധം സംവിധാനം തകര്‍ക്കുകയും ചെയ്തു. 

click me!