പൊടിയും ഓയിലും ഗുളികകളും, റെയ്ഡിനിടെ പിടികൂടിയത് വമ്പൻ മയക്കുമരുന്ന് ശേഖരം; നിർമ്മാണോപകരണങ്ങളും കണ്ടെത്തി

Published : May 13, 2025, 05:35 PM IST
പൊടിയും ഓയിലും ഗുളികകളും, റെയ്ഡിനിടെ പിടികൂടിയത് വമ്പൻ മയക്കുമരുന്ന് ശേഖരം; നിർമ്മാണോപകരണങ്ങളും കണ്ടെത്തി

Synopsis

ലിറിക്ക ഗുളികകൾ, ലിറിക്ക പൊടി, കഞ്ചാവ് ഓയില്‍ എന്നിവയടക്കം വൻ മയക്കുമരുന്ന് ശേഖരമാണ് പിടിച്ചെടുത്തത്. 

കുവൈത്ത് സിറ്റി: കുവൈത്തിൽ വലിയ അളവിൽ മയക്കുമരുന്നുകളും മാനസികോത്തേജക വസ്തുക്കളുമായി ഒരു ബിദൂനിയെ പിടികൂടി. ക്രിമിനൽ സെക്യൂരിറ്റി സെക്ടർ - ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ കംബാറ്റിംഗ് ഡ്രഗ്സ് നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ അറസ്റ്റിലായത്. 

റെയ്ഡിനിടെ, ഏകദേശം 115,000 ലധികം ലിറിക്ക ഗുളികകൾ, 5 കിലോഗ്രാം ലിറിക്ക പൊടി, 24 ലിറ്റർ കഞ്ചാവ് ഓയിൽ എന്നിവ അധികൃതർ പിടിച്ചെടുത്തു. കൂടാതെ, മയക്കുമരുന്നുകളുടെ നിർമ്മാണത്തിനും തയ്യാറാക്കലിനും ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും വസ്തുക്കളും, വെടിമരുന്നുകളും പ്രതിയുടെ പക്കൽ നിന്ന്  കണ്ടെടുത്തു. പ്രതിയെയും പിടിച്ചെടുത്ത എല്ലാ വസ്തുക്കളെയും നിയമനടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം