സൗദിയില്‍ നിര്‍ബന്ധിച്ച് ജോലി ചെയ്യിച്ചാല്‍ 10 ലക്ഷം റിയാല്‍ വരെ പിഴയും 15 വര്‍ഷം തടവും

By Web TeamFirst Published May 12, 2019, 9:12 AM IST
Highlights

ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമായി വരുന്ന റമദാനിൽ മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴയും 15 വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

റിയാദ്: സൗദിയിൽ മനുഷ്യക്കടത്തിൽ ശിക്ഷിക്കപ്പെടുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴ. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളിൽ പങ്കുള്ള സ്ഥാപനങ്ങൾക്ക് ഒരു കോടി റിയാൽ വരെ പിഴ ലഭിക്കും.

ഏറ്റവും കൂടുതൽ ഗാർഹിക തൊഴിലാളികളെ ആവശ്യമായി വരുന്ന റമദാനിൽ മനുഷ്യക്കടത്തിലൂടെ തൊഴിലാളികളെ ലഭ്യമാക്കുന്നവർക്ക് പത്ത് ലക്ഷം റിയാൽ വരെ പിഴയും 15 വർഷം വരെ തടവും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും കബളിപ്പിച്ചും അധിയാര ദുർവിനിയോഗം നടത്തിയും ജോലിചെയ്യിക്കുന്നതും മനുഷ്യക്കടത്തിന് തുല്യമായ കുറ്റമാണ്.

കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും എതിരായ കുറ്റകൃത്യങ്ങളില്‍ പ്രതികൾക്ക് കൂടുതൽ കടുത്ത ശിക്ഷ നൽകുന്നതിന് മനുഷ്യക്കടത്തു വിരുദ്ധ നിയമത്തിലെ നാലാം വകുപ്പ് അനുശാസിക്കുന്നു. പതിനേഴു വകുപ്പുകളുള്ള മനുഷ്യക്കടത്തു വിരുദ്ധ നിയമം പത്ത് വർഷം മുൻപാണ് സൗദി  പാസാക്കിയത്.

click me!