കുവൈത്തിൽ തൊഴിലാളികളുടെ താമസസ്ഥലത്ത് തീപിടിത്തം. അർദിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീപിടിത്തം നിയന്ത്രണ വിധേയമാക്കിയത്. 

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-റുഖായ് പ്രദേശത്തെ തൊഴിലാളികളുടെ പാർപ്പിടമായി ഉപയോഗിക്കുന്ന ചാലറ്റുകളിൽ തീപിടിത്തം. ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടിത്തം അർദിയ, ഷുവൈഖ് ഇൻഡസ്ട്രിയൽ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും കാര്യമായ പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.