
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിലും ഹൈവേകളിലും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപകമായ ട്രാഫിക്, സുരക്ഷാ പരിശോധനയിൽ നിരവധി പേർ അറസ്റ്റിലായി. ആയിരത്തിനടുത്ത് നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്, എമർജൻസി പൊലീസ്, സ്വകാര്യ സുരക്ഷാ വിഭാഗം എന്നിവയുടെ ഏകോപനത്തിൽ വ്യാഴാഴ്ച രാവിലെയാണ് റെയ്ഡ് നടന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ-യൂസഫിന്റെ നേരിട്ടുള്ള നിർദേശപ്രകാരമായിരുന്നു നടപടി.
ട്രാഫിക്, തൊഴിൽ, താമസ നിയമങ്ങൾ കർശനമായി നടപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. പരിശോധനയിൽ 934 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 13 പേരെ അറസ്റ്റ് ചെയ്തു. താമസരേഖകൾ ഹാജരാക്കാൻ കഴിയാതിരുന്ന ആറുപേരെയും വിവിധ കേസുകളിൽ പിടികിട്ടാപ്പുള്ളികളായ ഒമ്പത് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ലൈസൻസില്ലാതെ വാഹനം ഓടിച്ച മൂന്ന് കുട്ടികളെയും മയക്കുമരുന്നിന്റെ സ്വാധീനത്തിലായിരുന്ന ഒരാളെയും പൊലീസ് പിടികൂടി. രാജ്യത്ത് നിയമലംഘനങ്ങൾ തടയുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam