
ദുബൈ: ഒട്ടും പ്രതീക്ഷിക്കാതെ ഭാഗ്യമെത്തിയതിന്റെ സന്തോഷത്തിലാണ് പ്രവാസി ഇന്ത്യക്കാരനായ സുദര്‍ശന്‍. ഇത്ര വലിയ തുക തന്റെ ജീവിതം മാറ്റി മറിക്കുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് തെല്ലും സംശയമില്ല. യുഎഇയിലെ പ്രധാന നറുക്കെടുപ്പുകളിലൊന്നായ മഹ്‌സൂസ് പ്രതിവാര നറുക്കെടുപ്പില്‍ ദിര്‍ഹമാണ് സുദര്‍ശന്‍ സ്വന്തമാക്കിയത്. ഏകദേശം രൂപ.
നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ചു വന്നതോടെയാണ് സുദര്‍ശന് സമ്മാനം ലഭിച്ചത്. പ്രതിവാര ട്രിപ്പിള്‍ 100 റാഫിള്‍ ഡ്രോയിലൂടെയാണ് ഹൈദരാബാദ് സ്വദേശിയായ സുദര്‍ശന്‍ വിജയിച്ചത്. അജ്മാനില്‍ റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുണ്ട്.
ഒരു വര്‍ഷത്തിലേറെയായി യുഎഇയിലുള്ള സുദര്‍ശന്‍, സോഷ്യല്‍ മീഡിയ വഴി മഹ്‌സൂസിനെ കുറിച്ച് അറിയുകയും പങ്കെടുക്കാന്‍ തുടങ്ങുകയുമായിരുന്നു. വല്ലപ്പോഴും ആഴ്ചയില്‍ രണ്ട് ടിക്കറ്റുകളാണ് ഇദ്ദേഹം വാങ്ങിയിരുന്നത്. ഇ മെയില്‍ പരിശോധിച്ച് വിജയിയായ വിവരം അറിഞ്ഞതോടെ സുദര്‍ശന്‍ അമ്പര100,000 ദിര്‍ഹമാണെന്ന് മനസ്സിലാക്കി. സ്വര്‍ണം വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹം നിറവേറ്റുന്നതിനായി ഈ പണം ചെലവഴിക്കാനാണ് സുദര്‍ശന്റെ തീരുമാനം.
Read Also - 283 പ്രവാസികളെ പിരിച്ചുവിട്ടു, നിലവില്‍ 242 പേര്‍; കണക്കുകൾ പുറത്ത്, കാരണമായത് രാജ്യത്തിൻറെ ഈ നയം
കാനഡയിലേക്ക് പറക്കണോ? റിക്രൂട്ട്മെൻറിൽ പങ്കെടുക്കാം; സ്പോട്ട് ഇൻറർവ്യൂവിന് ഇപ്പോൾ അവസരം, വിശദ വിവരങ്ങൾ
തിരുവനന്തപുരം: കൊച്ചിയിലെ ലേ മെറഡിയൻ ഹോട്ടലിൽ പുരോഗമിക്കുന്ന നോര്‍ക്ക - കാനഡ റിക്രൂട്ട്മെന്റില്‍ നഴ്സുമാര്‍ക്ക് സ്പോട്ട് ഇന്റര്‍വ്യൂവിന് അവസരം. ഡിസംബര്‍ 2നും (ശനിയാഴ്ച) 4നുമാണ് (തിങ്കള്‍) സ്പോട്ട് അഭിമുഖങ്ങള്‍ക്ക് അവസരമുളളത്. ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് ബി.എസ് സി -യോ, GNM ഓ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. ഇതിനോടൊപ്പം NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്കാണ് സ്പോട്ട് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കഴിയുക.
കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്സിംഗ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്ക്രിപ്റ്റ്, പാസ്പോര്‍ട്ട്, മറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം നേരിട്ട് പങ്കെടുക്കാവുന്നതാണ്. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്നതാണ് റിക്രൂട്ട്മെന്റ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ