ആറ് റെസിഡൻഷ്യൽ ഏരിയകളിലെ അനധികൃത മദ്യ നിർമ്മാണ ശാലകൾ തകർത്തു, കുവൈത്തിൽ 52 പേർ അറസ്റ്റിൽ

Published : Jul 25, 2025, 05:08 PM IST
people arrested in kuwait

Synopsis

പ്രാദേശികമായി നിർമ്മിച്ച മദ്യത്തിന്‍റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നേപ്പാളി, ഇന്ത്യൻ സ്വദേശികളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 52 പേർ അറസ്റ്റിലായി.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, തലസ്ഥാനത്തെ ആറ് റെസിഡൻഷ്യൽ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ നിർമ്മാണ ശാലകളുടെ വിപുലമായ ശൃംഖല തകർത്തു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടന്ന ഈ ഏകോപിത നീക്കത്തിൽ, പ്രാദേശികമായി നിർമ്മിച്ച മദ്യത്തിന്‍റെ ഉത്പാദനം, പാക്കേജിംഗ്, വിതരണം എന്നിവയിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന നേപ്പാളി, ഇന്ത്യൻ സ്വദേശികളായ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ 52 പേർ അറസ്റ്റിലായി.

ജൂലൈ 23 ബുധനാഴ്ച നടന്ന ഈ ഓപ്പറേഷനിൽ കുവൈത്ത് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ എഞ്ചിനീയർ മനാൽ അൽ അസ്ഫോർ, ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹാമിദ് അൽ ദവാസ്, സർക്കാർ സ്ഥാപനങ്ങളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. ഈ നടപടി കുവൈത്തിലെ ലഹരി മാഫിയക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും