ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്' ആയി ദുബൈ വിമാനത്താവളം

Published : Apr 27, 2025, 08:00 AM IST
ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം, കൂടുതൽ `സ്മാർട്ട്' ആയി ദുബൈ വിമാനത്താവളം

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും അതുവഴി വ്യക്തി​ഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി യാത്രക്കാർക്കായുള്ള ഇമി​ഗ്രേഷൻ നടപടികൾ അതിവേ​ഗം. വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യവും വേ​ഗതയും ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ പാസ്പോർട്ട് നിയന്ത്രണ സംവിധാനം നിലവിൽ വന്നു. അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ എന്ന ഈ സേവനത്തിലൂടെ യാതൊരു താമസവുമില്ലാതെ അതിവേ​ഗത്തിൽ തന്നെ ഇമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്നു. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി‍ഡിആർഎഫ്എ) ആണ് ഈ സംവിധാനം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ വിമാനത്താവളത്തിലെ ടെർമിനൽ 3ലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിലാണ് അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ നടപ്പാക്കിയിരിക്കുന്നത്.  

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് യാത്രക്കാരുടെ മുഖം തിരിച്ചറിയുകയും അതുവഴി വ്യക്തി​ഗത വിവരങ്ങൾ തത്സമയം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ. ഇതുവഴി ഒരേസമയം പത്തുപേർക്ക് ഇമി​ഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയും. യാത്രാനുമതിയെടുക്കാൻ വെറും 14 സെക്കൻഡുകൾ മാത്രമാണ് വേണ്ടിവരുന്നത്. യാത്രക്കാർ കൂട്ടമായി പോകുകയാണെങ്കിൽ പോലും ഏത് കോണിൽ നിന്നും മുഖം പകർത്താൻ കഴിയുന്ന ഒന്നിലധികം ക്യാമറകളാണ് ലോഞ്ചുകളിൽ സ്ഥാപിച്ചിട്ടുള്ളത്.   

അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ സംവിധാനം യാത്രക്കാർക്കുള്ള നടപടി പ്രക്രിയകൾ കൂടുതൽ സു​ഗമമാക്കിയതായി ജി‍ഡിആർഎഫ്എ അധികൃതർ അറിയിച്ചു. ഭാവിയിൽ വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ 8 ശതമാനം വർധന പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ പുറപ്പെടുന്ന യാത്രക്കാർക്ക് മാത്രമാണ് ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇനി എത്തിച്ചേരുന്ന യാത്രക്കാർക്ക് കൂടി ഭാവിയിൽ ഈ സംവിധാനം നടപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.   

read more: ഇനി ഒരു തവണയല്ല ഡിസ്കൗണ്ട്, പരിധിയില്ലാതെ വിലക്കിഴിവ് പ്രഖ്യാപിക്കാം! 2018 ലെ നിയമം ഭേദഗതി ചെയ്ത് ഖത്തർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇൻഡിഗോ സർവീസ് പ്രതിസന്ധി, യുഎഇ-ഇന്ത്യ സെക്ടറിലും യാത്രാ ദുരിതം, ടിക്കറ്റ് നിരക്ക് 25 ശതമാനം വരെ ഉയർന്നു
ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്