
കുവൈത്ത് സിറ്റി: കുവൈത്തിൽ മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്കെതിരായ ജയിൽശിക്ഷ അപ്പീൽ കോടതി ശരിവച്ചു. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കുവൈത്ത് പൗരന് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയും വിധിച്ചു. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് ശിക്ഷ. കേസിലെ ശിക്ഷകൾക്കെതിരെ സമർപ്പിച്ച അപ്പീൽ കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ട് തള്ളുകയായിരുന്നു. ഇതോടെ മസാജ് സെന്ററുകളുമായി ബന്ധപ്പെട്ട അനാശാസ്യ പ്രവർത്തനക്കേസിൽ പ്രതികൾക്കെതിരെ നേരത്തെ വിധിച്ച ശിക്ഷകൾ നിലനിൽക്കും.
പൊതുനിരത്തിൽ മറ്റ് യാത്രക്കാരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധം അപകടകരമായി വാഹനമോടിച്ച രണ്ട് യുവാക്കളെ കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറസ്റ്റ് ചെയ്തു. സാഹസികമായി വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
സെക്യൂരിറ്റി കൺട്രോൾ ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ സെൻട്രൽ ജയിലിലേക്ക് മാറ്റി. സംഭവത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പൊളിക്കൽ കേന്ദ്രത്തിലേക്ക് അയക്കാൻ ഉത്തരവിട്ടു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്താൻ കർശന നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam