ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

Published : Sep 21, 2026, 01:01 PM IST
Sheikh Ahmed bin Rashid Al Maktoum

Synopsis

ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.

ദുബായ്: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്ച രാവിലെ അന്തരിച്ചു. ദുബായ് മീഡിയ ഓഫീസാണ് വിയോഗ വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

അദ്ദേഹത്തിന്‍റെ വേർപാടിൽ അനുശോചിച്ച് ദുബായിൽ തിങ്കളാഴ്ച മുതൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. 'സഹോദരാ, അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ. നിങ്ങൾ ഞങ്ങളുടെ കണ്ണുകളിൽ നിന്ന് മറഞ്ഞെങ്കിലും ഞങ്ങളുടെ പ്രാർത്ഥനകളിലും ഹൃദയങ്ങളിലും എന്നും ജീവിക്കും. അല്ലാഹു നിങ്ങൾക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ' എന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോഷ്യൽ മീഡിയയിൽ കുറിച്ചു. 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണ കാലയളവിൽ സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടും. നിര്യാണത്തെ തുടർന്ന് യുഎഇയിലെ വിവിധ ഭരണാധികാരികളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മക്കയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ആളപായമില്ല
സൗദി അറേബ്യയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ ഒമ്പത് മരണം