ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിന് മുന്‍പ് പ്രവാസികള്‍ ഇക്കാര്യം ശ്രദ്ധിക്കുക

By Web TeamFirst Published Nov 8, 2019, 3:22 PM IST
Highlights

ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന് മുമ്പ് പ്രവാസികള്‍ പണത്തിന്‍റെ യഥാര്‍ത്ഥ ഉറവിടവും പണം നിക്ഷേപിക്കുന്നതിന്‍റെ ഉദ്ദേശ്യവും വെളിപ്പെടുത്തണമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. 

റിയാദ്: ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് മുമ്പ് പ്രവാസികള്‍ പണത്തിന്‍റെ യഥാര്‍ത്ഥ ഉറവിടവും പണം നിക്ഷേപിക്കുന്നതിന്‍റെ ഉദ്ദേശ്യവും വെളിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍. ഇതിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് ക്രിമിനല്‍ കുറ്റമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

സ്രോതസ്സ് അറിയാത്ത പണം മറ്റൊരാളില്‍ നിന്ന് കൈപ്പറ്റുന്നതും തങ്ങള്‍ക്ക് അറിയാത്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതും കുറ്റകരമായി കണക്കാക്കും. ഇത്തരത്തില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന്‍റെ ഉറവിടം ചിലപ്പോള്‍ നിയമവിരുദ്ധമായേക്കാമെന്നും അതിനാല്‍ തന്നെ മറ്റൊരാളില്‍ നിന്ന് പണം കൈപ്പറ്റുന്നതിന് മുമ്പ് അതിന്‍റെ ഉറവിടം അറിഞ്ഞിരിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു. 

click me!