യുഎഇയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Published : Nov 08, 2019, 01:59 PM IST
യുഎഇയില്‍ വാഹനാപകടം; സ്ത്രീ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

Synopsis

ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചുകയറി പല തവണ തലകീഴായി മറിയുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. 

റാസല്‍ഖൈമ: റാസല്‍ഖൈമയിലെ ഹുവൈലത്ത് ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ 42 വയസുകാരി മരിച്ചു. ഇവരുടെ സഹോദരിയായ 38 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടമുണ്ടായതെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അല്‍ നഖ്‍ബി പറഞ്ഞു.

ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് റോഡിന്റെ ഒരു വശത്തേക്ക് ഇടിച്ചുകയറി പല തവണ തലകീഴായി മറിയുകയായിരുന്നുവെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. വാഹനം ഓടിച്ചിരുന്ന സ്ത്രീയാണ് മരിച്ചത്. രാവിലെ 11 മണിക്കാണ് പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകരും പൊലീസും ആംബുലന്‍സ് സംഘവും സ്ഥലത്തെത്തി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ വേഗപരിധിയും ഗതാഗത നിയമങ്ങളും കര്‍ശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാന്‍റെ ആക്രമണം; ഗൾഫ് മേഖലയിലെ ലുലു സ്റ്റോറുകളിൽ വില കൂട്ടില്ലെന്ന് എംഎ യൂസഫലി, അവശ്യ സാധനങ്ങൾ വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല
സൗദി അറേബ്യയിൽ ഇന്ത്യക്കാരായ ദമ്പതികൾ കത്തിക്കുത്തേറ്റു മരിച്ചു, കൗമാരക്കാരനായ ഏക മകൻ ജീവനൊടുക്കിയ നിലയിൽ