കുവൈത്തില്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കിയാല്‍ തടവും പിഴയും

By Web TeamFirst Published May 22, 2021, 2:18 PM IST
Highlights

മരുന്നുകളുടെ വില ഏകീകരിക്കുന്നതിന് 2014 മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാമുണ്ട്. ഇതിന് കീഴില്‍ 2015 മാര്‍ച്ച് മുതല്‍ ഇതുവരെ 3,786 മരുന്നുകളുടെ വില കുറച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ മരുന്നുകള്‍ക്ക് അമിതവില ഈടാക്കിയാല്‍ കര്‍ശന ശിക്ഷ. നിയമലംഘകര്‍ക്ക് ആറുമാസം വരെ തടവും 2,000 കുവൈത്ത് ദിനാര്‍ പിഴയും അല്ലെങ്കില്‍ ഇവയില്‍ ഏതെങ്കിലുമൊന്നോ ആണ് ശിക്ഷ. സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് മാത്രമേ മരുന്നുകള്‍ വില്‍ക്കാവൂ എന്ന് ഫാര്‍മസികള്‍ക്ക് ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് മുന്നറിയിപ്പ് നല്‍കി. മരുന്നുകളുടെ വില ഏകീകരിക്കുന്നതിന് 2014 മുതല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാമുണ്ട്. ഇതിന് കീഴില്‍ 2015 മാര്‍ച്ച് മുതല്‍ ഇതുവരെ 3,786 മരുന്നുകളുടെ വില കുറച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!