ബഹ്‌റൈനില്‍ ഗൾഫ് മലയാളി ഫെഡറേഷന്റെ സ്വാതന്ത്ര്യദിനാഘോഷം

Published : Aug 17, 2022, 11:22 PM IST
ബഹ്‌റൈനില്‍ ഗൾഫ് മലയാളി ഫെഡറേഷന്റെ സ്വാതന്ത്ര്യദിനാഘോഷം

Synopsis

ഗൾഫ് മലയാളി ഫെഡറേഷൻ - ഗൾഫ് മേഖലാ പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മാനവ ഐക്യത്തിന് പ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. 

മനാമ: ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റര്‍ ഭരണ സമിതി മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ഗൾഫ് മലയാളി ഫെഡറേഷൻ - ഗൾഫ് മേഖലാ പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. മാനവ ഐക്യത്തിന് പ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി.കെ. വേണുഗോപാൽ,  കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി, സാദത്ത് കരിപ്പാക്കുളം. എന്നിവർ സംസാരിച്ചു. മൂസ ഹാജി, ജോൺസൺ, മനോജ്‌ വടകര, മൻസൂർ കണ്ണൂർ, സുബിത് ഇ.എസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ദുബൈ കെഎംസിസി
ദുബൈ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വർണാഭമായ വിവിധ പരിപാടികളോടെ ദുബൈ കെഎംസിസി ആഘോഷിച്ചു. കെഎംസിസി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. സൗജന്യ മെഡിക്കൽ ക്യാമ്പ്, കുട്ടികളുടെ കലാപ്രകടനങ്ങൾ, സാംസ്കാരിക സമ്മേളനം എന്നിങ്ങനെ നടന്ന പരിപാടികള്‍ ദുബൈയിലെ ഇന്ത്യൻ കോൺസുൽ ഉത്തം ചന്ദ് ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് ഹുസൈൻ അൽ സെയിദ് (ദുബൈ മുൻസിപാലിറ്റി) മുഖ്യാതിഥിയായി പങ്കടുത്തു. കെഎംസിസി ആക്ടിങ് പ്രസിഡണ്ട് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നടത്തി. സാലിഹ് കോട്ടപ്പള്ളി (ഗൾഫ് മാധ്യമം) വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ സ്വാഗതം പറഞ്ഞു.

സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ ദേശീയ നേതാക്കളെ അനുസ്മരിച്ച് കുട്ടികൾ നടത്തിയ വേഷപ്രകടനം ശ്രദ്ധേയമായി. ഭാരവാഹികളായ എം.സി ഹുസൈനാർ ഹാജി, ഒ.കെ ഇബ്രാഹിം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി. റയീസ് തലശേരി, നിസാമുദ്ദീൻ കൊല്ലം, അഡ്വ ഇബ്രാഹീം ഖലീൽ വനിതാ വിംങ്ങ് നേതാക്കളായ റാബിയ സത്താർ, സറീന ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു.

Read also: സ്വാതന്ത്ര്യദിന റാലിയിൽ സവർക്കറുടെ വേഷം:മലപ്പുറം കീഴുപറമ്പ് സ്കൂളിൽ പ്രധാനാദ്ധ്യാപികയെ എംഎസ്എഫ് പൂട്ടിയിട്ടു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി