ബിഗ് ടിക്കറ്റ്: 24k തങ്കക്കട്ടി സമ്മാനം നേടി മലയാളികളും

Published : Nov 19, 2024, 06:07 PM ISTUpdated : Nov 19, 2024, 06:12 PM IST
ബിഗ് ടിക്കറ്റ്: 24k തങ്കക്കട്ടി സമ്മാനം നേടി മലയാളികളും

Synopsis

ഭാഗ്യശാലിക്ക് ലഭിക്കുന്നത് 250 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടിയാണ്

ബിഗ് ടിക്കറ്റ് കളിച്ച് തങ്കക്കട്ടി സമ്മാനമായി നേടിയവരിൽ ഇന്ത്യക്കാരും. ദിവസവും നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യശാലിക്ക് ലഭിക്കുന്നത് 250 ഗ്രാം തൂക്കം വരുന്ന തങ്കക്കട്ടിയാണ്, ഏതാണ്ട് AED 79,000. നവംബർ 8 മുതൽ 14 വരെ നടന്ന നറുക്കെടുപ്പിൽ 2 മലയാളികൾ ഉൾപ്പെടെ 6 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് സ്വദേശിയും ആണ് സമ്മാനം നേടിയത്. 

തമിഴ്നാട്ടിൽ നിന്നുള്ള അനന്തപദ്മനാഭൻ രംഗനാഥൻ കഴിഞ്ഞ മൂന്ന് വർഷമായി ബിഗ് ടിക്കറ്റ് വാങ്ങുന്നുണ്ട്. സമ്മാനത്തുക എന്ത് വേണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും അടുത്ത ബിഗ് ടിക്കറ്റ് വാങ്ങുന്നതിന് അനന്തപദ്മനാഭൻ ഒട്ടും വൈകിയില്ല. നവംബർ 8 നു നടന്ന നറുക്കെടുപ്പിലാണ് അനന്തപദ്മനാഭൻ സമ്മാനം നേടിയത്. 
 
ഇന്ത്യയിൽ നിന്നുള്ള യുഎഇയിൽ താമസമായ അനിൽ ഓൺലൈൻ ആയാണ് ടിക്കറ്റ് വാങ്ങിയത്. 

ബോംബെയിൽ നിന്നുള്ള ഭാഗ്യശ്രീ ചന്ദൻ യുഎഇയിൽ പ്രോപ്പർട്ടി ഡെവലപ്മെന്റ് കമ്പനിയിൽ അഡ്മിൻ ആണ്. സോഷ്യൽ മീഡിയ വഴിയാണ് ഭാഗ്യശ്രീ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. കഴിഞ്ഞ 6 വർഷമായി കൂട്ടുകാരുമായി ചേർന്ന് ടിക്കറ്റ് വാങ്ങുന്നുണ്ട്. തുടർന്നും ബിഗ് ടിക്കറ്റ് വാങ്ങാനാണ് ഭാഗ്യശ്രീയുടെ തീരുമാനം. 

ബംഗ്ലാദേശിൽ നിന്നുള്ള മുഹമ്മദ് സൈഫുൽ ഇസ്ലാം മുഹമ്മദ് സലിം കഴിഞ്ഞ നാല് വർഷമായി അബുദാബിയിലാണ് താമസം. രണ്ടു വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങുന്നു. സമ്മാനതുക വീട്ടിലേക്ക് അയക്കാനാണ് മുഹമ്മദ് ഉദ്ദേശിക്കുന്നത്. 

യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരനായ വിജയ ഗോപാൽ ശിവ രാമലിംഗം ഓൺലൈൻ ആയാണ് ടിക്കറ്റ് വാങ്ങിയത്. 12 ന് നടന്ന നറുക്കെടുപ്പിൽ ആണ് രാമലിംഗത്തിന് സമ്മാനം ലഭിച്ചത്. 

മലയാളിയായ നീരജ് എം നായർ പത്രത്തിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഷാർജയിൽ താമസിക്കുന്ന നീരജിന്‌ ആദ്യ ടിക്കറ്റിൽ തന്നെ സമ്മാനം ലഭിച്ചു. ഇനിയും ബിഗ് ടിക്കറ്റ് കളിക്കാനാണ് തീരുമാനം. 

കേരളത്തിൽ നിന്നുള്ള ജസ്റ്റിൻ മാത്യു അബുദാബിയിൽ കഴിഞ്ഞ 15 വർഷമായി അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്നു. സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ 10 വർഷമായി ബിഗ് ടിക്കറ്റ് വാങ്ങാറുണ്ടെങ്കിലും ഇതാദ്യമായാണ് സമ്മാനം ലഭിക്കുന്നത്. ഏറെ കാലമായി പ്രതീക്ഷിച്ച ഫോൺ കാൾ ആണ് ബിഗ് ടിക്കറ്റിൽ സമ്മാനം ലഭിച്ചിരിക്കുന്നു എന്നത് എന്നാണ് നീരജ് പറയുന്നത്. സമ്മാനമായി ലഭിച്ച സ്വർണ്ണം സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് തീരുമാനം.

നവംബറിൽ ബി​ഗ് ടിക്കറ്റ് ആഘോഷം തുടരുകയാണ്. അടുത്ത നറുക്കെടുപ്പിൽ 25 മില്യൺ ദിർഹമാണ് സമ്മാനം. കൂടാതെ ദിവസേന 250 ​ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം. മാത്രമല്ല Buy 2, Get 2 Free ഓഫറിലൂടെ രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യമായി നേടാം, വിജയിക്കാനുള്ള അവസരം നാലിരട്ടിയാക്കാം.

Big Win Contest ആണ് മറ്റൊരു ആകർഷണം. നവംബർ 1 മുതൽ 28 വരെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ ഒരാൾക്ക് ഡിസംബർ മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ 20,000 ദിർഹം മുതൽ 1,50,000 ദിർഹം വരെ നേടാം. ഇതിനായി ഒറ്റത്തവണ ഒരുമിച്ച് രണ്ട് ടിക്കറ്റുകൾ വാങ്ങിയാൽ മാത്രം മതി.

ഡിസംബർ മൂന്നിന് BMW 840i കാർ നേടാനുമാകും. നവംബർ, ഡിസംബർ മാസങ്ങളിൽ ടിക്കറ്റെടുക്കുന്നവർ‌ക്ക് ജനുവരി മൂന്നിന് Maserati Grecale നേടാനും അവസരമുണ്ട്. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae or അല്ലെങ്കിൽ Zayed International Airport and Al Ain Airport എന്നിവിടങ്ങളിൽ സ്റ്റോറുകൾ സന്ദർശിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രായപൂർത്തിയാകാത്തവർക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ ശിക്ഷ വർധിപ്പിച്ച് യുഎഇ; വേശ്യാവൃത്തി കേസുകളിലും ശിക്ഷ കൂട്ടി
ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു