
കുവൈത്ത് സിറ്റി: ടെക്‌സ്‌റ്റൈല്‍സ് മേഖലയില്‍ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണത്തിന് ധാരണയായി. കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും ഇന്ത്യയിലെ കുവൈത്ത് അംബാസഡര്‍ ജാസിം അല്‍ നാജിമും കൂടിക്കാഴ്ച നടത്തി.
ഇന്ത്യന്‍ വിപണിയിലേക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ കുവൈത്തി പെട്രോകെമിക്കല്‍ കമ്പനികള്‍ നല്‍കും. ഇന്ത്യയിലെ ടെക്‌സ്റ്റൈല്‍ വ്യവസായത്തിന് ആവശ്യമുള്ള ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ അന്താരാഷ്ട്ര തലത്തിലെ മിതമായ വിലയ്ക്ക് നല്‍കുന്നതിന് കുവൈത്തി പെട്രോകെമിക്കല്‍ കമ്പനികള്‍ രണ്ട് പതിറ്റാണ്ടായി പ്രധാന പങ്കുവഹിക്കുന്നതായി ജാസിം അല്‍ നാജിം പറഞ്ഞു. കുവൈത്തിന്റെ സന്നദ്ധതയെ സ്മൃതി ഇറാനി സ്വാഗതം ചെയ്തു. ഗ്ലൈക്കോള്‍ ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിലൂടെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പിന്തുണയ്ക്കുന്നതിനായി ഇരുരാജ്യങ്ങളും ദീര്‍ഘകാല പങ്കാളിത്തത്തിന് ധാരണയായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam