കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ കുവൈത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; ഫലം നാളെ

Published : Dec 05, 2020, 11:23 PM IST
കര്‍ശന ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളോടെ കുവൈത്തില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; ഫലം നാളെ

Synopsis

അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ഏറ്റവും അധികം വോട്ട് നേടുന്ന 10 പേർ വിജയിക്കും. 5,67,694 വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തിയത്. ഇതിൽ 2,93,754 പേർ സ്ത്രീകളാണ്. 

കുവൈത്ത് സിറ്റി: പതിനാറാമത് കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ രാവിലെയോടെ തെരഞ്ഞെടുപ്പ്ഫലങ്ങൾ പുറത്തുവിടും. 29 സ്ത്രീകളമടക്കം 362 പേരാണ് മത്സര രംഗത്തുള്ളത്. 43 സിറ്റിംങ് എം.പിമാരും ഇവരില്‍ ഉള്‍പ്പെടുന്നു.

രാവിലെ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടികള്‍ രാത്രി എട്ടോടെയാണ് അവസാനിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ കര്‍ശന ആരോഗ്യ സുരക്ഷാ മാർഗ നിർദ്ദേശങ്ങൾക്കനുസൃതമായാണ് വോട്ടെടുപ്പ് നടന്നത്. അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ഏറ്റവും അധികം വോട്ട് നേടുന്ന 10 പേർ വിജയിക്കും. 5,67,694 വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തിയത്. ഇതിൽ 2,93,754 പേർ സ്ത്രീകളാണ്.  180 വോളണ്ടിയർമാരുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നാളെ രാവിലെയോടെ ആദ്യ ഫലസൂചനകൾ പുറത്തുവരും. വോട്ടെണ്ണൽ കഴിഞ്ഞാൽ വിജായാഹ്ലാദ പ്രകടനങ്ങൾക്കും കൂടിച്ചേരലുകൾക്കും നേരത്തെ തന്നെ വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷ ദിനത്തിൽ തന്നെ ഡീസൽ വില കുത്തനെ കൂട്ടി, ഒപ്പം പാചക വാതക വിലയും വർധിപ്പിച്ച് സൗദി
റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി