ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ല്; ഇരുരാജ്യങ്ങളും തമ്മിൽ ജലവിഭവ സഹകരണ കരാർ ഒപ്പുവെച്ചു

Published : Jul 01, 2026, 10:52 AM IST
india and saudi arabia signed mou

Synopsis

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ തമ്മിൽ ജലവിഭവ സഹകരണ കരാർ ഒപ്പുവെച്ചു. സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് കരാർ കൈമാറിയത്.

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്തത്തിൽ നിർണായക നാഴികക്കല്ല്. ജിദ്ദയിൽ നടന്ന ‘സൗദി വാട്ടർ വീക്ക്’ സമ്മേളനത്തിൽ വെച്ച് ഇരുരാജ്യങ്ങളും ജലവിഭവ സഹകരണത്തിനായുള്ള ഔദ്യോഗിക ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സൗദി പരിസ്ഥിതി-ജല-കൃഷി മന്ത്രി എൻജി. അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനുമാണ് കരാർ കൈമാറിയത്. ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഫഹദ് സൂരിയും ഈ സുപ്രധാന ചടങ്ങിൽ പങ്കെടുത്തു. ജലവിഭവ ആസൂത്രണം, സുസ്ഥിരമായ ജലമാനേജ്‌മെൻറ്, ആധുനിക ജലസേചന സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പരസ്പര സഹകരണം ശക്തമാക്കുകയാണ് ഈ ധാരണാപത്രത്തിെൻറ പ്രധാന ലക്ഷ്യം. കൂടാതെ ഇരുരാജ്യങ്ങളിലെയും ഈ രംഗത്തെ ശേഷി വികസനം ഉറപ്പാക്കാനും, മികച്ച പ്രവർത്തനരീതികളും സാങ്കേതികവിദ്യകളും പരസ്പരം പങ്കുവെക്കാനും ഈ പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതീവ സുരക്ഷാ മേഖലയിൽ,കമ്യൂണിസ്റ്റ് പാർട്ടി ആസ്ഥാനത്തിന്റെ അടുത്തുള്ള വമ്പൻ കെട്ടിടത്തിൽ ഇടിച്ച് കയറി വിമാനം, ഗതിവേഗത്തിൽ ദൃശ്യങ്ങൾ നീക്കി ചൈന, ദുരൂഹത
പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ