
അല്‍കോബാര്‍: പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് നിമിഷങ്ങള്‍ കൊണ്ട് പിരമിഡ് തീരത്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് (India Book Of Records )നിറവില്‍ അല്‍കോബാറിലെ പ്രവാസി മലയാളി(Keralite expat) വിദ്യാര്‍ഥി ബദര്‍ നുഫൈല്‍.15 വര്‍ഷത്തിലധികമായി അല്‌കോബാറിലെ റാക്കയില്‍ താമസിക്കുന്ന കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട നടക്കല്‍ സ്വദേശികളായ മുജീബു ദ്ധീന്‍ - ഷാലിന്‍ ദമ്പതികളുടെ ഒന്‍പതുകാരനായ മകന്‍ ബദര്‍ നുഫൈ ലാണ് 3 മിനിറ്റ് 22 സെക്കന്റ് കൊണ്ട് 105 പേപ്പര്‍ ഗ്ലാസുകള്‍ കൊണ്ട് പിരമിഡ് തീര്‍ത്ത് 6 മിനിറ്റില്‍ 69 ഗ്ലാസ് എന്നത് തിരുത്തി ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്. ഹരിയാനയിലെ ഫരീദാബാദ് ആസ്ഥാനമായുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അധികൃതര്‍ നൂഫൈലിന് റെക്കോര്ഡ് സാക്ഷ്യ പത്രം, മെഡല്‍ ,ഉപഹാരങ്ങള്‍ എന്നിവ സമ്മാനിച്ചു.
കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ഒഴിവ് വേളകളില്‍ യൂട്യൂബില്‍ കണ്ട ക്രിയേറ്റീവ് വീഡിയോകളില്‍ നിന്നും ലഭിച്ച പ്രചോദനം, അതോടൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനം എന്നിവ ഈ നേട്ടത്തിന് പിന്നില്‍ ഉണ്ടെന്നും നുഫെയില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ കുട്ടികളുടെ കേവല വിനോദമായി ആദ്യം കണ്ടെങ്കിലും തുടര്‍ച്ചയായി മകന്‍ നുഫൈല്‍ പ്രകടിപ്പിച്ച ആവേശവും കഠിന പരിശ്രമവും ആണ് ഈ നേട്ടം ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അധികൃതര്‍ക്ക് അയച്ചു കൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു അല്‍കോബാറിലെ പ്രവാസി സംരഭാകനായ പിതാവ് മുജീബ് പറഞ്ഞു.പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി മൂന്ന് ആഴ്ചകള്‍ കൊണ്ട് നുഫൈലിന്റെ ഗ്ലാസ് പിരമിഡ് ഇന്ത്യ ബുക്ക് ഓഫ് റെക്കൊര്‍ഡ്‌സ് അവരുടെ റെക്കോര്ഡ് പട്ടികയില്‍ ചേര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പാണ്ടികശാല, ജനറല്‍ സെക്രട്ടറി സിറാജ് ആലുവ, ട്രഷറര്‍ നജീബ് ചീക്കിലോട് ,റാക്ക ഏരിയാ കെ.എം.സി.സി പ്രസിഡണ്ട് ഇക്ബാല്‍ ആനമങ്ങാട്, ഫൈസല്‍ കൊടുമ ,ജുനൈദ് കാഞ്ഞങ്ങാട്, എന്നിവര്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്ഡ് നേടിയ ബദര്‍ നുഫൈലിനെ അനുമോദിച്ചു.കുട്ടികള്‍ കാഴ്ച വെക്കുന്ന അവരുടെ ക്രിയാത്മകമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹനം നല്‍കേണ്ടതുണ്ടെന്നു കെ.എംസി.സി.നേതാക്കള്‍ പറഞ്ഞു. അല്‍കോബാര്‍ കൊസാമ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ നുഫൈലിനെ സ്‌കൂള്‍ അധികൃതരും അഭിനന്ദിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam