മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിക്ഷേപകർക്ക് ഇന്ത്യ മികച്ച സാദ്ധ്യതകൾ ഒരുക്കുന്നു: UTI

Published : Jan 19, 2023, 11:08 PM IST
മിഡിൽ ഈസ്റ്റിൽ നിന്നുള്ള നിക്ഷേപകർക്ക് ഇന്ത്യ മികച്ച സാദ്ധ്യതകൾ ഒരുക്കുന്നു: UTI

Synopsis

കഴിഞ്ഞ പത്ത് വർഷമായി മൂന്നു മടങ്ങു സമ്പദ് വളർച്ച  കൈവരിക്കുന്ന UTI യുടെ നിക്ഷേപ മാർഗങ്ങൾ ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്തിട്ടുള്ളതാണ്. മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലുമുള്ള  നിക്ഷേപകർക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭ്യമാകുന്ന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു

വിദേശ നിക്ഷേപത്തിന് ഏറ്റവും മികച്ച വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് രാജ്യത്തെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മൻ്റ് കമ്പനിയായ UTI - AMC.  മിഡിൽ ഈസ്റ്റിലും വടക്കൻ ആഫ്രിക്കയിലുമുള്ള  നിക്ഷേപകർക്ക് ഏറ്റവും മികച്ച അവസരങ്ങൾ ലഭ്യമാകുന്ന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ജിഡിപി നിരക്കുള്ള ട്രില്യൻ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് വളരെ വേഗത്തിൽ ഇന്ത്യ എത്തുമെന്നും തങ്ങളുടെ അറുപതാം വാർഷിക ആഘോഷ വേളയിൽ UTI ഗ്രൂപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. 

ഇന്ത്യയുടെ സമ്പദ്ഘടന വർഷം അഞ്ച് ലക്ഷം കോടി യുഎസ് ഡോളർ ജിഡിപി നിരക്കിലേക്ക് വളരെ വേഗം കുതിക്കുകയാണ്. അതിനാൽ തന്നെ ദീർഘകാല നിക്ഷേപകർക്ക് ഇത് മികച്ച അവസരങ്ങളും സൃഷ്ടിക്കുന്നു. കഴിഞ്ഞ പത്ത് വർഷമായി മൂന്നു മടങ്ങു സമ്പദ് വളർച്ച  കൈവരിക്കുന്ന UTI യുടെ നിക്ഷേപ മാർഗങ്ങൾ ഇന്ത്യയിലെ ആഭ്യന്തര നിക്ഷേപകർക്ക് ഏറെ ഗുണം ചെയ്തിട്ടുള്ളതാണ്. വിദേശ നിക്ഷേപകർക്ക് ഇത് പ്രചോദനം ആയിരിക്കും എന്നും രാജ്യത്തെ ഏറ്റവും പഴക്കമേറിയതും വലിയതുമായ അസറ്റ് മാനേജ്‌മന്റ് കമ്പനിയായ UTI പറഞ്ഞു. ദുബായിൽ നടന്ന വാർഷിക ആഘോഷ ചടങ്ങിലാണ് ഇന്ത്യയിലെ വിദേശ നിക്ഷേപ സാധ്യതയെ കുറിച്ച് പരാമർശം ഉണ്ടായത്. 

ദുബായ്, സിങ്കപ്പൂർ, പാരിസ്, ലണ്ടൻ എന്നിവിടങ്ങളിൽ ഓഫീസ് ഉള്ള UTI International മുപ്പത്തി അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് സേവനം നൽകുന്നുണ്ട്. ഇതിന് ഏതാണ്ട് USD 2.9 ബില്യൺ മൂല്യമാണ് ആസ്തി. ദുബയ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ (DIFC), സിങ്കപ്പൂർ, അയർലണ്ട്, മൗറീഷ്യസ്, കേമാൻ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഓഫീസുകളാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കൂട്ടുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉടൻ തന്നെ UTI യുഎസ്സിൽ പ്രവർത്തനം ആരംഭിക്കും. 

ഇന്ത്യയിൽ മാത്രം ഏതാണ്ട് 177 ബില്യൺ ഡോളർ ആസ്തിയാണ് ഇന്ത്യയിൽ കമ്പനി കൈകാര്യം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്നതും വിശ്വാസ്യത ഏറിയതുമായ ബ്രാൻഡ് ആണ് UTI എന്ന് കമ്പനി സിഇഒ പ്രവീൺ ജഗ്വാനി പറഞ്ഞു. വിദേശ നിക്ഷേപകർക്ക് ഏറ്റവും മികച്ച അവസരങ്ങളാണ് വരും വർഷങ്ങളിൽ ഇന്ത്യ ഒരുക്കുന്നതെന്നും ജഗ്വാനി പറഞ്ഞു. 

ഏറ്റവും മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് UTI എപ്പോഴും ലക്ഷ്യമിടുന്നതെന്ന് ഹെഡ് ഓഫ് ഇക്വിറ്റീസ് അജയ് ത്യാഗി പറഞ്ഞു. ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് ആണ് തങ്ങളുടെ ഏറ്റവും മികച്ച ഫണ്ടുകളിൽ ഒന്നെന്നും അദ്ദേഹം വ്യക്തമാക്കി. നിക്ഷേപങ്ങൾക്ക് ഉറപ്പുള്ളതും സ്ഥിരതയാർന്നതുമായ ആദായം ലഭ്യമാക്കുവാനാണ് UTI  പരിശ്രമിക്കുന്നത്, ത്യാഗി പറഞ്ഞു. 

ഇന്ത്യയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ എല്ലാകാലത്തും UTI ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ലിപ്പർ, മോർണിംഗ് സ്റ്റാർ, സിറ്റിവയർ തുടങ്ങിയ ഫണ്ട് റേറ്റിംഗ് ഏജൻസികൾ മികച്ചതെന്ന് ഉറപ്പു പറയുന്നതാണ് തങ്ങളുടെ ഇന്ത്യ ഡൈനാമിക് ഇക്വിറ്റി ഫണ്ട് എന്ന് UTI മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക ഹെഡ് മഹേഷ് നടരാജൻ പറഞ്ഞു.  

1964 ൽ ഇന്ത്യൻ പാർലമെന്റ് പ്രത്യേക നിയമം പാസ്സാക്കിയാണ് UTI സ്ഥാപിക്കുന്നത്. കഴിഞ്ഞ അറുപത് വർഷം കൊണ്ട് മികച്ച വളർച്ച നേടിയ സ്ഥാപനം ഏതാണ്ട് 12 മില്യൺ ഫോളിയോകളാണ് നിലവിൽ കൈകാര്യം ചെയ്യുന്നത്. ഇത് ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വിപണിയുടെ ഏകദേശം പത്ത് ശതമാനം വരും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്