
റിയാദ്: ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അൽഹഫാഇർ മർക്കസിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടമുണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
വിദ്യാർത്ഥികൾക്ക് പുറമെ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ട്രാഫിക്, പൊലീസ്, നിരവധി ആംബുലൻസ് സംഘങ്ങൾ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഖമീസ് മുശൈത്ത്, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സൗദിയിലെ വ്യക്തിഗത മൊബൈല്‍ ആപ്ലിക്കേഷനായ ‘തവക്കൽന’യിൽ സംശയ നിവാരണത്തിന് ചാറ്റ് സർവീസ്
റിയാദ്: സൗദി അറേബ്യയിലെ സ്വദേശികൾക്കും വിദേശികൾക്കും വിവിധ ആവശ്യങ്ങൾക്ക് സഹായകരമായി സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് രൂപകൽപ്പന ചെയ്ത തവക്കൽന മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ചാറ്റ് സേവനം ആരംഭിച്ചു. ഗുണഭോക്താക്കൾക്ക് നേരിട്ട് അധികൃതരുമായി ബന്ധപ്പെട്ട് സംശയ നിവാരണത്തിന് സഹായകമാകുന്നതാണ് ചാറ്റ് സേവനം.
ചാറ്റ് സംവിധാനം എങ്ങനെ ഉപയോഗിക്കാമെന്നതിനെ കുറിച്ച് അധികൃതർ വിശദീകരിച്ചിട്ടുണ്ട്. ആപ്ലിക്കേഷെൻറ പുതിയ പതിപ്പായ ‘തവക്കൽനാ ഖിദ്മാത്ത്’ (തവക്കൽനാ സേവനങ്ങൾ) തുറന്ന് സ്ക്രീനിന്റെ മുകൾ ഭാഗത്തുള്ള ഗുണഭോക്താവിന്റെ ഫോട്ടോയിൽ ക്ലിക്ക് ചെയ്യണം. തുടർന്ന് ലഭിക്കുന്ന സ്ക്രീനിൽനിന്നും അവസാന ടാബ് ആയ ‘Contact Us’ ക്ലിക്ക് ചെയ്യണം. തുടർന്ന് ‘ഡയറക്ട് ചാറ്റ്' തെരഞ്ഞെടുത്ത് ചാറ്റിങ് തുടങ്ങാം. സംശയങ്ങൾക്ക് തത്സമയം മറുപടി ലഭിക്കും എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. പുതിയ സേവനം ലഭിക്കുന്നതിന് ആപ്ലിക്കേഷെൻറ ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ