ഇന്ത്യ-ജിസിസി സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു

Published : Sep 11, 2024, 07:02 PM ISTUpdated : Sep 11, 2024, 07:03 PM IST
ഇന്ത്യ-ജിസിസി സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു

Synopsis

തിങ്കളാഴ്ച ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന 161-ാമത് സംയുക്ത മന്ത്രിതല സമ്മേളനത്തിൽ മന്ത്രി പങ്കെടുത്തു.

റിയാദ്: 2024 മുതൽ 2028 വരെയുള്ള കാലയളവിലേക്ക് രൂപപ്പെടുത്തിയ ജി.സി.സി-ഇന്ത്യ സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുടെ റിയാദ് ദൗത്യം പൂർണമായി. തന്ത്രപരമായ സംഭാഷണങ്ങൾക്കായുള്ള ആദ്യത്തെ ഇന്ത്യ - ജി.സി.സി സംയുക്ത മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കാനും സംയുക്ത കർമപദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച ധാരണയ്ക്കുമായാണ് അദ്ദേഹം ഞായറാഴ്ച റിയാദിലെത്തിയത്. 

തിങ്കളാഴ്ച ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) ജനറൽ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് നടന്ന 161-ാമത് സംയുക്ത മന്ത്രിതല സമ്മേളനത്തിൽ മന്ത്രി പങ്കെടുത്തു. ശേഷം ആറ് ഗൾഫ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി പ്രത്യേകം കൂടിക്കാഴ്ചകളും നടത്തി. സമ്മേളനത്തോട് അനുബന്ധിച്ച് ജി.സി.സിയും ഇന്ത്യയും തമ്മിൽ സംയുക്ത കർമപദ്ധതി നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവെച്ചു.

സമ്മേളനത്തോട് അനുബന്ധിച്ച് ആറ് ഗൾഫ് രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായും മന്ത്രി എസ്. ജയശങ്കർ പ്രത്യേക കൂടിക്കാഴ്ചകൾ നടത്തി. 161-ാമത് ജി.സി.സി മന്ത്രിതല സമിതിയോഗത്തിെൻറ അധ്യക്ഷനും ഖത്തർ വിദേശകാര്യമന്ത്രിയുമായ അബ്ദുൽ റഹ്മാൻ ബിൻ ജാസിം അൽതാനിയുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്ച. പിന്നീട് സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽ സഊദ്, ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് ഹമൂദ് അൽ ബുസൈദി, കുവൈത്ത് വിദേകാര്യമന്ത്രി അബ്ദുല്ല അലി അൽ യഹ്യ, ബഹ്റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായും വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തി.

Read Also -  മലയാളി പൊളിയല്ലേ; മൂന്നാം തവണ ടിക്കറ്റെടുത്തു, കയ്യിലെത്തുക കോടികൾ, രണ്ട് മലയാളി സംഘങ്ങൾക്ക് ദുബൈയിൽ സമ്മാനം

കൂടിക്കാഴ്ചകളിൽ ആദ്യ മന്ത്രിതല യോഗത്തിെൻറ നേട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് നീങ്ങുന്നതിലുള്ള പ്രതിബദ്ധത ആവർത്തിച്ചു. ഒരു കൂട്ടായ സ്ഥാപനമെന്ന നിലയിൽ ഗൾഫ് കോഓപ്പറേഷൻ കൗൺസിലിന് ഇന്ത്യക്ക് സുപ്രധാന പ്രാധാന്യമുണ്ടെന്നും ഇന്ത്യയുടെ വിപുലീകരിച്ച അയൽപക്കമാണെന്നും മന്ത്രി എസ്. ജയശങ്കർ എടുത്തുപറയുകയും തങ്ങളുടെ രാജ്യങ്ങളിലെ വലിയ ഇന്ത്യൻ പ്രവാസികളെ പരിപാലിക്കുന്നതിന് ജി.സി.സി രാജ്യങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. നേതാക്കൾ ഇന്ത്യ-ജിസിസി ബന്ധങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തുകയും കഴിഞ്ഞ കുറച്ചുവർഷങ്ങളായി കണ്ട ബന്ധങ്ങളുടെ മുകളിലേക്ക് നീങ്ങുന്നതിനെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിെൻറ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

ഗൾഫ് സഹകരണ കൗൺസിലും ഇന്ത്യയും തമ്മിലുള്ള തന്ത്രപരവും വളരുന്നതുമായ പങ്കാളിത്തത്തിെൻറ ജയശങ്കർ അടിവരയിട്ടു. വ്യാപാരം, നിക്ഷേപം, അടിസ്ഥാനസൗകര്യ വികസനം, ജനങ്ങളുമായുള്ള ബന്ധം എന്നിവയിലെ സഹകരണ സംരംഭങ്ങളിലൂടെ, ഈ പങ്കാളിത്തം മേഖലയിലും ഇന്ത്യയിലും സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുക മാത്രമല്ല, കൂടുതൽ സുസ്ഥിരവും സമൃദ്ധവുമായ ആഗോള സമ്പദ്‌വ്യവസ്ഥക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

ആരോഗ്യം, വ്യാപാരം, സുരക്ഷ, കൃഷി, ഭക്ഷ്യസുരക്ഷ, ഗതാഗതം, ഊർജം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിൽ വിവിധ സംയുക്ത പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് 2024-2028 സംയുക്ത പ്രവർത്തന പദ്ധതിയും യോഗം അംഗീകരിച്ചു. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ കൂടുതൽ സഹകരണ മേഖലകൾ സംയുക്ത കർമപദ്ധതിയിൽ ഉൾപ്പെടുത്താമെന്നും തീരുമാനമായി. പൊതുതാൽപ്പര്യമുള്ള അന്താരാഷ്ട്ര, പ്രാദേശിക വിഷയങ്ങളും യോഗം ചർച്ച ചെയ്തു. 

https://www.youtube.com/watch?v=QJ9td48fqXQ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു