
അബുദാബി: ഹ്രസ്വ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. അതേസമയം പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷിയും ശൈഖ് അബ്ദുല്ലയുമായി ചര്‍ച്ച നടത്തുന്നതിന് അബുദാബിയിലെത്തിയിട്ടുണ്ട്.
ഇന്ത്യ-പാക് സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ യുഎഇ ഒരുക്കമാണെന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസുഫ് അല്‍ ഖതൈബ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഇന്ത്യ-പാക് വിദേശകാര്യ മന്ത്രിമാര്‍ പരസ്പരം ചര്‍ച്ച നടത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചര്‍ച്ചയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തുന്ന കാര്യം അജണ്ടയില്‍ ഇല്ലെന്ന് പാക് വിദേശകാര്യ മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-പാക് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തിട്ടുണ്ട്. സാമ്പത്തിക സഹകരണം, സാമൂഹിക ക്ഷേമം എന്നീ വിഷയങ്ങളില്‍ യുഎഇയുമായി ചര്‍ച്ച നടത്താനാണ് എസ് ജയശങ്കര്‍ അബുദാബിയിലെത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam