യുഎഇ പൊതുമാപ്പ്; ഇന്ത്യന്‍ എംബസി കോള്‍ സെന്ററും ഹെല്‍പ് ഡെസ്ക്കും തുടങ്ങി

Web Desk  
Published : Jul 25, 2018, 01:05 AM IST
യുഎഇ പൊതുമാപ്പ്; ഇന്ത്യന്‍ എംബസി കോള്‍ സെന്ററും ഹെല്‍പ് ഡെസ്ക്കും തുടങ്ങി

Synopsis

അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഔദ്ദ്യോഗികമായ ഹെല്‍പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ദുബായ്: അടുത്തമാസം ഒന്നുമുതൽ യു.എ.ഇയില്‍ നടപ്പാക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം പരമാവധി പേരിലേക്കെത്തിക്കാൻ ഇന്ത്യ ഒരുക്കംതുടങ്ങി. ഹെൽപ് ഡെസ്കുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾസെന്ററുകളും ഇതിന്റെ ഭാഗമായി നിലവിൽവന്നു. പൊതുമാപ്പിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രവാസിസംഘടനകളും വ്യക്തികളും ഒന്നിച്ചുപ്രവർത്തിക്കണമെന്ന് യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി  ആവശ്യപ്പെട്ടു.

അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നേതൃത്വത്തിലാണ് ഔദ്ദ്യോഗികമായ ഹെല്‍പ് ഡെസ്ക്കുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇതിന് പുറമെ വിവിധ സംഘടനകളും എമിറേറ്റുകളിലെ ഇന്ത്യന്‍ അസോസിയേഷനുകളും പ്രാദേശികമായി നേരത്തെ തന്നെ ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. 

അബുദാബി ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ് ലൈന്‍
050 8995583 
050 8004632 

ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെല്‍പ് ഡെസ്ക്ക്
056 5463903 (24 മണിക്കൂറും)

ഇ-മെയില്‍
indiandubai.amnesty@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.cgidubai.gov.in

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റിയാദിലെ താമസസ്ഥലത്ത് മരിച്ച മലയാളിയുടെ മൃതദേഹം ഖബറടക്കി
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ