സൗദി-ഇന്ത്യ വിമാന സര്‍വ്വീസ്; പ്രതീക്ഷ പ്രകടിപ്പിച്ച് ഇന്ത്യന്‍ അംബാസഡര്‍

By Web TeamFirst Published Nov 28, 2020, 2:05 PM IST
Highlights

ഇരുരാജ്യങ്ങള്‍ക്കും പ്രയോജനമുള്ള എയര്‍ ബബിള്‍ കരാറിനാണ് ഇപ്പോള്‍ ശ്രമം പുരോഗമിക്കുന്നതെന്ന് അംബാസഡര്‍ പറഞ്ഞു.

റിയാദ്: സൗദി അറേബ്യയ്ക്കും ഇന്ത്യയ്ക്കുമിടയിലെ വിമാന സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതീക്ഷയുണ്ടെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയിലെ അധികൃതരുമായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗദി ആരോഗ്യ വകുപ്പ് സഹമന്ത്രി, സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ഇതിനകം ചര്‍ച്ചകള്‍ നടന്നെന്നും അംബാസഡര്‍ പറഞ്ഞു. 

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് റിയാദിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനമുള്ള എയര്‍ ബബിള്‍ കരാറിനാണ് ഇപ്പോള്‍ ശ്രമം പുരോഗമിക്കുന്നതെന്ന് അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ബി ആര്‍ അംബേദ്കറെ കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും ഭരണഘടനയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.  
 

click me!