സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം നയതന്ത്ര ബന്ധത്തിൽ നാഴികക്കല്ലാകുമെന്ന് ഇന്ത്യൻ അംബാസഡർ

By Web TeamFirst Published Feb 16, 2019, 10:43 AM IST
Highlights

കിരീടവകാശിയായ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ഇരു രാജ്യങ്ങളും വലിയ പ്രാധാന്യമാണ് നൽകുന്നത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 19 നാണ്  സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തുന്നത്.

റിയാദ്: സൗദി കിരീടവാകാശിയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നാഴികക്കല്ലാകുമെന്ന് ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു. സൗദി കിരീടവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഈ മാസം 19നാണ് ഇന്ത്യയിലെത്തുന്നത്.

കിരീടവകാശിയായ ശേഷമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന് ഇരു രാജ്യങ്ങളും വലിയ പ്രാധാന്യമാണ് നൽകുന്നത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 19 നാണ്  സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഔദ്യോഗിക ക്ഷണപ്രകാരം എത്തുന്ന കിരീടാവകാശിയുടെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും  തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ നാഴികക്കല്ലാകുമെന്നു ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ് പറഞ്ഞു.
   
കിരീടാവകാശിയുടെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളുടെയും അടിസ്ഥാന വികസനപ്രവർത്തനങ്ങളിലും, ഊർജ്ജം, വിനോദ സഞ്ചാരം, പാർപ്പിടം, ഐ.ടി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നും അംബാസഡർ വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ മന്ത്രിമാരും മറ്റു ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന ഉന്നതതല സംഘം ഇന്ത്യാ സന്ദർശനവേളയിൽ സൗദി കിരീടാവകാശിയെ അനുഗമിക്കും.

click me!