ഷെയ്ഖിന് നന്ദി: ദുബായ് ഭരണാധികാരിയെ കേരളത്തിലേക്ക് ക്ഷണിച്ച് പിണറായി

By Web TeamFirst Published Feb 16, 2019, 10:06 AM IST
Highlights

പ്രളയ സമയത്ത് കേരളത്തിന്‍റെ ഒപ്പം നിന്നതിന് ദുബായ് ഭരണാധികാരിയോട് നന്ദി അറിയിച്ച പിണറായി ഷെയ്‍ഖ് മുഹമ്മദിനെ കേരളത്തിലേക്ക് ഈ വർഷം വരാൻ ക്ഷണിയ്ക്കുകയും ചെയ്തു.

ദുബായ്: ദുബായ് ഭരണാധികാരി ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ നേരില്‍ കണ്ട്  നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയ സമയത്ത് കേരളത്തിന്‍റെ ഒപ്പം നിന്നതിന് ദുബായ് ഭരണാധികാരിയോട് നന്ദി അറിയിച്ച പിണറായി ഷെയ്‍ഖ് മുഹമ്മദിനെ കേരളത്തിലേക്ക് ഈ വർഷം വരാൻ ക്ഷണിയ്ക്കുകയും ചെയ്തു. ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന മുഴുവന്‍ സമയ കോള്‍സെന്‍ററും വെബ്‌സൈറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‍ഖ് മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂമിനെ കൊട്ടാരത്തില്‍ സന്ദര്‍ശിച്ചാണ് മുഖ്യ മന്ത്രി പിണറായി വിജയന്‍  നന്ദി രേഖപ്പെടുത്തിയത് . കേരളത്തിലേക്ക് വരാനുള്ള ക്ഷണം ഷെയ്‍ഖ് മുഹമ്മദ്‌ സ്വീകരിച്ചതായി ദുബായില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി അറിയിച്ചു .

ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നടപ്പിലാക്കുന്ന മുഴുവന്‍ സമയ കോള്‍സെന്‍ററും വെബ്‌സൈറ്റും ചടങ്ങില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്‍ററില്‍ ലോകത്തെവിടെ നിന്നും സൗജന്യമായി പരാതികള്‍ നല്‍കാമെന്നതാണ് സവിശേഷത. ഇതിന്മേല്‍ ഉടനടി നടപടികളുണ്ടാവുമെന്നും  മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയില്‍ ഇന്ന് ഏഴ് ഉപസമിതികളുടെ ശുപാര്‍ശകളിന്മേല്‍ ചര്‍ച്ച നടക്കും.
 

click me!