പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Published : May 25, 2023, 09:32 PM IST
പ്രവാസി മലയാളി വാഹനാപകടത്തില്‍ മരിച്ചു

Synopsis

ഉംസലാലില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന അലി ഓടിച്ചിരുന്ന വാഹനം സൈലിയ അല്‍ മാജിദ് റോഡില്‍ വെച്ച് മറിയുകയായിരുന്നു. 

;ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി കോന്തേടന്‍ അലി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഐസിഎഫ് ഉംസലാല്‍ സെക്ടര്‍ എക്സിക്യൂട്ടീവ് അംഗമായിരുന്നു.

ഉംസലാലില്‍ ഡ്രൈവറായി ജോലി ചെയ്‍തിരുന്ന അലി ഓടിച്ചിരുന്ന വാഹനം സൈലിയ അല്‍ മാജിദ് റോഡില്‍ വെച്ച് മറിയുകയായിരുന്നു. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം  നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് ഭാരവാഹികള്‍ അറിയിച്ചു. 

Read also: അകമ്പടിയില്ല, സുരക്ഷാ സേനയില്ല, റോഡ് തടയലുമില്ല; റോഡിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

ഒന്നര മാസമായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി. റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ ഒന്നര മാസമായി ചികിത്സയിലായിരുന്ന തലശ്ശേരി വടക്കുമ്പാട് മസ്ജിദിന് സമീപം ചെങ്ങരയില്‍ സി.കെ ഇസ്മയില്‍ (55) ആണ് മരിച്ചത്. റിയാദില്‍ ഹൗസ് ഡ്രൈവര്‍ ആയി ജോലി ചെയ്യുകയായിരുന്നു. 

ഭാര്യ - സഫീറ. മക്കള്‍ - സഫ, ഇര്‍ഫാന്‍, മിസ്ബാഹ്. സഹോദരങ്ങള്‍ - റഹ്മാന്‍, ഖാലിദ്, സുഹറ, റാബിയ, ഇസ്ഹാഖ്, സുനീറ, പരേതനായ ഉമ്മര്‍. സഹോദരന്‍ ഇസ്ഹാഖ് ദുബൈയില്‍ നിന്ന് റിയാദിലെത്തിയിട്ടുണ്ട്. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് വൈസ് ചെയര്‍മാന്‍ മഹബൂബ് ചെറിയവളപ്പിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അല്‍റാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീം ഖബര്‍സ്ഥാനില്‍ ഖബറടക്കി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട