
ദുബായ്: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ 'വിക്രം' യുഎഇയിലെത്തി. ഇരുരാജ്യങ്ങളുടെയും സംയുക്ത പരിശീലന പരിപാടിയുടെ ഭാഗമായാണ് സന്ദര്‍ശനം. വെള്ളിയാഴ്ച യുഎഇയിലെത്തിയ കപ്പല്‍ തിങ്കളാഴ്ച വരെ ദുബായിലെ റാഷിദ് തുറമുഖത്ത് തുടരും.
ജിസിസി രാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായാണ് 'വിക്രം' സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്ന് യുഎഇയിലെത്തിയത്. കഴിഞ്ഞ ജൂലൈയില്‍ കമ്മീഷന്‍ ചെയ്ത കപ്പലിന്റെ ആദ്യ വിദേശയാത്ര കൂടിയാണിത്. ഇന്ത്യയും യുഎഇയിലും എല്ലാ മേഖലകളിലും തുടരുന്ന സഹകരണത്തിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനമെന്ന് യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ചുമതലവഹിക്കുന്ന സ്മിത പന്ത് പറഞ്ഞു. യുഎഇയില്‍ നിന്ന് മസ്കറ്റിലേക്കാണ് കപ്പലിന്റെ അടുത്ത യാത്ര.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam