ഇന്ത്യന്‍ ഡോക്ടര്‍ സൗദി അറേബ്യയില്‍ നിര്യാതനായി

By Web TeamFirst Published Jun 7, 2023, 5:53 PM IST
Highlights

നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ജിദ്ദ: രണ്ടര പതിറ്റാണ്ട് കാലം ജിദ്ദ ശറഫിയ്യയിലെ അല്‍ റയാന്‍ പോളിക്ലിനിക്കില്‍ ജനറല്‍ ഫിസിഷ്യനായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ഡോ. അന്‍വറുദ്ദീന്‍ (66) നിര്യാതനായി. ഹൈദരബാദ് സ്വദേശിയായിരുന്ന അദ്ദേഹത്തിന് പ്രമേഹം വര്‍ദ്ധിക്കുകയും രക്തസമ്മര്‍ദം കുറയുകയുും ചെയ്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് മരിച്ചത്. ഭാര്യ - അസ്ഫിയ. മക്കള്‍ - നസീറുദ്ധീന്‍ (ദമ്മാം), ഇമാദുദ്ദീന്‍ (ഹൈദരാബാദ്), നാസിഹ മഹമൂദ്. നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച അസർ നമസ്‌കാരാനന്തരം മൃതദേഹം റുവൈസ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മരണാന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാക്കളായ സുബൈർ വട്ടോളി, സലീം പാറക്കോടൻ, തനിമ പ്രവർത്തകൻ യൂസുഫ് ഹാജി എന്നിവർ രംഗത്തുണ്ടായിരുന്നു.

Read also: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 11,614 പ്രവാസികള്‍; രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പരിശോധന തുടരുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!