
കുവൈത്ത് സിറ്റി: സ്പോൺസറുടെ കാർ ഉപയോഗിച്ച് മയക്കുമരുന്ന് വിതരണം ചെയ്ത ഇന്ത്യക്കാരനായ ഗാര്‍ഹിക തൊഴിലാളിയെ ഹവല്ലി സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഡ്രൈവർ ആവശ്യക്കാര്‍ക്ക് ഈ വാഹനത്തില്‍ ഹെറോയിൻ എത്തിച്ച് നൽകുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. അറസ്റ്റിലായതിന് ശേഷം ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയെ തുടർ നടപടികൾക്കായി മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam