
ദോഹ: ഖത്തറിലേക്ക് യാത്ര ചെയ്യുന്നവരില്‍ മരുന്നുകള്‍ കൈവശം വെക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. നിരോധിത മരുന്നുകള്‍ കൈവശമില്ലെന്ന് ഉറപ്പാക്കി കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം മരുന്നുകള്‍ ഖത്തറിലേക്ക് കൊണ്ടുവരാനെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഖത്തറില്‍ അനുവദനീയമായ മരുന്നുകള്‍ വ്യക്തിഗത ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി നിശ്ചിത അളവില്‍ മാത്രം കരുതുക. ഇവയ്‌ക്കൊപ്പം മരുന്ന് കഴിക്കേണ്ടതിന്റെ ആവശ്യകത ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത ആശുപത്രികളിലെ അംഗീകൃത ഡോക്ടറുടെ കുറിപ്പ് യാത്രക്കാരുടെ കൈവശം ഉണ്ടായിരിക്കണം. 30 ദിവസത്തേക്ക് കഴിക്കാനുള്ള മരുന്നുകള്‍ മാത്രമെ കൊണ്ടുവരാന്‍ അനുമതിയുള്ളൂ.
ലിറിക, ട്രമഡോള്‍, അല്‍പ്രാസോളം(സനാക്‌സ്), ഡയസ്പാം(വാലിയം), സോലം, ക്ലോനസെപാം, സോള്‍പിഡിം, കൊഡിന്‍, മെത്തഡോണ്‍, പ്രെഗാബലിന്‍ എന്നിവയെല്ലാം ഖത്തറില്‍ നിരോധിച്ചവയാണ്. സൈക്കോട്രോപിക്, നാര്‍ക്കോട്ടിക് പദാര്‍ത്ഥങ്ങള്‍ അടങ്ങിയ മരുന്നുകള്‍ ഖത്തറില്‍ നിരോധിച്ചിട്ടുണ്ട്. ഖത്തറില്‍ നിരോധിച്ച മരുന്നുകളുടെ വിശദമായ പട്ടിക https://www.indianembassyqatar.gov.in/users/assets/pdf/innerpages/Substances-in-schedule.pdf സന്ദര്‍ശിച്ച് പരിശോധിക്കുക.
ഖത്തറില്‍ നിരോധിച്ച മരുന്നുകള്‍ കൊണ്ടുവരുന്നവര്‍ക്ക് അറസ്റ്റും ജയില്‍ശിക്ഷയും ഉള്‍പ്പെടെ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്നതിനാല്‍ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തുക. സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ യാത്രക്കാര്‍ കൊണ്ടുവരരുതെന്നും ഇന്ത്യന്‍ എംബസിയുടെ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam