സൗദിയില്‍ നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു

By Web TeamFirst Published Apr 30, 2020, 11:46 PM IST
Highlights

നിലവിൽ നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നത്. ഓരോരുത്തരും വ്യക്തിപരമായാണ് രജിസ്റ്റർ ചെയ്യേണ്ടത്.

റിയാദ്: സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങേണ്ട ഇന്ത്യക്കാരുടെ രജിസ്‌ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. നിലവിൽ നാട്ടിലേക്ക് മടങ്ങേണ്ടവരുടെ വിവരങ്ങൾ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും നാട്ടിലേക്കുള്ള വിമാന സർവീസിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നും എംബസി അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് ശേഷമെ തുടർ നടപടിയുണ്ടാകു എന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി.

ഓരോരുത്തരും വ്യക്തിപരമായാണ് രജിസ്റ്റർ ചെയ്യേണ്ടത്. കുടുംബമായി പോകാനാഗ്രഹിക്കുന്നവരും ഓരോരുത്തരായി വേണം രജിസ്റ്റർ ചെയ്യേണ്ടതെന്ന് എംബസി അറിയിച്ചു. ഈ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം

സൗദിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ അബ്ഷിറിൽ രജിസ്റ്റർ ചെയ്യാൻ സൗദിയും അവസരം ഒരുക്കിയിട്ടുണ്ട്. റീ എൻട്രി വിസ, ഫൈനൽ എക്സിറ്റ്, ഫാമിലി വിസിറ്റ വിസ, ബിസിനസ്സ് വിസ, ടൂറിസ്റ്റ് വിസ എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനായി അബ്ഷിറിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.

എന്നാല്‍ ഇതിന്റെയെല്ലാം ഫലം പ്രവാസികൾക്ക് ലഭിക്കണമെങ്കിൽ കേന്ദ്ര സർക്കാർ കനിയണം. പ്രവാസികളെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ അനുമതി നൽകുന്ന മുറയ്ക്ക് മാത്രമേ ഇവർക്ക് നാട്ടിലേക്കു മടങ്ങാനാകു. 

Read more: മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ഒമാനിലെ ഇന്ത്യന്‍ എംബസി രജിസ്ട്രേഷന്‍ തുടങ്ങി

Read more: പ്രവാസികളുടെ മടക്കം; രജിസ്ട്രേഷനിലെ ഇരട്ടിപ്പ് ഒഴിവാക്കണമെന്ന് കേരളം

click me!